Image

സിന്ദൂരം അണിയാന്‍ ഭാര്യ തയ്യാറായില്ല; ഭര്‍ത്താവിന് വിവാഹമോചനമേകി ഹൈക്കോടതി

Published on 30 June, 2020
സിന്ദൂരം അണിയാന്‍ ഭാര്യ തയ്യാറായില്ല; ഭര്‍ത്താവിന് വിവാഹമോചനമേകി ഹൈക്കോടതി

ഗുവാഹത്തി: ആചാരപ്രകാരമുള‌ള സിന്ദൂരവും ശംഖ് വളയും അണിയാന്‍ താല്‍പര്യപ്പെടാത്ത ഭാര്യയില്‍ നിന്നും യുവാവിന് വിവാഹമോചനം നല്‍കി ഗുവാഹത്തി ഹൈക്കോടതി. ചീഫ് ജസ്‌റ്റിസ് അജയ് ലാംബയും ജസ്‌റ്റിസ് സൗമിത്ര സൈകിയയുമടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിവാഹമോചനം അനുവദിച്ചത്.


2012ല്‍ വിവാഹിതരായ യുവാവും ഭാര്യയും തുടക്കം മുതല്‍ തന്നെ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. 2013 ജൂണ്‍ മാസം മുതല്‍ ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. മുന്‍പ് ഭാര്യയ്ക്കെതിരെ കുടുംബകോടതിയില്‍ യുവാവ് നല്‍കിയ വിവാഹമോചന ഹര്‍ജിയിലെ ഭാര്യക്കെതിരായ  ആരോപണം കുടുംബകോടതി തള്ളിക്കളഞ്ഞു. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ യുവാവ് ഹര്‍ജി നല്‍കിയത്.


തന്നെ നിരന്തരം പീഡിപ്പിക്കുന്നു എന്നാരോപിച്ച്‌ യുവാവിനും കുടുംബത്തിനുമെതിരെ മുന്‍പ് ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആ ആരോപണവും തെളിയിക്കപ്പെട്ടിരുന്നില്ല. ഇത്തരത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ അനാവശ്യമായി നല്‍കിയ കേസ് അവരോടുള‌ള ക്രൂരതയാണെന്ന് ഹൈക്കോടതി പറഞ്ഞു. 


സിന്ദൂരവും ശംഖ് വളയും അണിയാന്‍ തയ്യാറാകാത്തത് ഭര്‍ത്താവുമൊത്തുള‌ള ബന്ധം അംഗീകരിക്കുന്നില്ല എന്നതിന് തെളിവാണ് അതിനാലാണ് യുവാവിന് ഭാര്യയില്‍ നിന്ന് കോടതി ജാമ്യം അനുവദിച്ചത്. കോടതി ഉത്തരവില്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക