Image

ഷംന കാസിമിനെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ പ്രതികള്‍ പദ്ധതിയിട്ടു - ഐജി

Published on 30 June, 2020
ഷംന കാസിമിനെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ പ്രതികള്‍ പദ്ധതിയിട്ടു - ഐജി


കൊച്ചി: നടി ഷംന കാസിമിനെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി ഐജി വിജയ് സാഖറെ. പദ്ധതി നടക്കാതെ വന്നതോടെ വിവാഹാലോചന എന്ന തരത്തില്‍ ബന്ധപ്പെടുകയായിരുന്നു. ചലച്ചിത്ര മേഖലയിലെ നിരവധി പേരെ സംഘം സമീപിച്ചതായും പോലീസ് പറഞ്ഞു.  ഷംന കാസിമിനെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യ
വുമായാണ് ആദ്യം പ്രതികള്‍ ഷംനയെ സമീപിച്ചത്. 

നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള ഹാരിസ്, റഫീഖ്, ഷഫീഖ് എന്നിവരാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് ഐജി പറഞ്ഞു. കേസില്‍ അന്വേഷണം പൂര്‍ത്തിയായതായി. എന്നാല്‍ സിനിമാ മേഖലയില്‍ നിന്നുള്ള പ്രതികളില്ലെന്നും ഐജി കൂട്ടിച്ചേര്‍ത്തു. കേസില്‍ ഏഴ് പേര്‍ ഇതുവരെ അറസ്റ്റിലായി. നാല് പേരെ കൂടി പിടികൂടാനുണ്ട്. ഇതിനിടെ കേസില്‍ ഷംനയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. ഹോം ക്വാറന്റീനില്‍ കഴിയുന്നതിനാല്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് വിവരങ്ങള്‍ പൊലീസ് ചോദിച്ചറിഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക