Image

ഇന്ത്യയില്‍ 18,653 പുതിയ കൊവിഡ് രോഗികളും 507 മരണങ്ങളും

Published on 01 July, 2020
 ഇന്ത്യയില്‍ 18,653 പുതിയ കൊവിഡ് രോഗികളും 507 മരണങ്ങളും

ന്യുഡല്‍ഹി: രാജ്യത്ത് ചൊവ്വാഴ്ചത്തെ കണക്ക് പ്രകാരം 18,653 പേരിലേക്ക് കൊറോണ വൈറസ് വ്യാപിച്ചു. 507 പേര്‍ കൂടി മരണമടഞ്ഞു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 5,85,493 ആയി. 2,20,144 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 3,47,979 പേര്‍ രോഗമുക്തരായി. ഇന്നലെ മാത്രം 13,153 പേര്‍ രോഗമുക്തരായി. 17,400 പേര്‍ ഇതുവരെ മരണമടഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

ജൂണ്‍ 30 വരെ 86,26,585 സാംപിള്‍ ടെസ്റ്റുകള്‍ നടത്തിയതായി ഐസിഎംആര്‍ വ്യക്തമാക്കി. ഇന്നലെ മാത്രം 2,17,931 സാംപിളുകള്‍ പരിശോധിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക