Image

സി.ആര്‍.പി.എഫിനു നേര്‍ക്ക് ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യൂ, പ്രദേശവാസിയും കൊല്ലപ്പെട്ടു

Published on 01 July, 2020
സി.ആര്‍.പി.എഫിനു നേര്‍ക്ക് ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യൂ, പ്രദേശവാസിയും കൊല്ലപ്പെട്ടു


ബാരാമുള്ള: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ സി.ആര്‍.പി.എഫ് പട്രോളിംഗ് സംഘത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ജവാന് വീരമൃത്യൂ. വെടിവയ്പില്‍ ഒരു പ്രദേശവാസിയും മരിച്ചു. രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റു. സോപോറിലാണ് ബുധനാഴ്ച രാവിലെ വെടിവയ്പുണ്ടായത്. 

വെള്ളിയാഴ്ച ദക്ഷിണ കശ്മീരിലെ ബിജ്‌ബെഹ്‌റയിലുണ്ടായ ആക്രമണത്തില്‍ ഒരു സി.ആര്‍.പി.എഫ് കോണ്‍സ്റ്റബിളും അഞ്ചു വയസ്സുകാരനും കൊല്ലപ്പെട്ടിരുന്നു. ഇവര്‍ക്കു നേരെ ആക്രമണം നടത്തിയ ഭീകരരെ സൈന്യം പിന്നീട് വധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക