Image

ബസ് ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം; എട്ടു രൂപ മിനിമം നിരക്കിലെ ദൂരപരിധി രണ്ടരക്കിലോമീറ്ററാക്കി

Published on 01 July, 2020
 ബസ് ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം; എട്ടു രൂപ മിനിമം നിരക്കിലെ ദൂരപരിധി രണ്ടരക്കിലോമീറ്ററാക്കി


തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. മിനിമം നിരക്ക് 8 രൂപയായി തുടരുമെങ്കിലും ഈ നിരക്കില്‍ യാത്ര ചെയ്യാവുന്ന ദൂരപരിധി രണ്ടര കിലോമീറ്ററാണ് ചുരുക്കി. നേരത്തെ എട്ട് രൂപയ്ക്ക് അഞ്ച് കിലോമീറ്റര്‍ സഞ്ചരിക്കാമായിരുന്നു. ഇനി അഞ്ചു കിലോമീറ്റര്‍ യാത്രയ്ക്ക് 10 രൂപ നല്‍കണം. 

മിനിമം നിരക്ക് 8 രൂപയായി തുടരുമെങ്കിലും രണ്ടര കിലോമീറ്റര്‍ കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 90 പൈസ വീതം നല്‍കണം. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ മാറ്റമില്ല. കൊവിഡ് കാലത്തേക്ക് മാത്രമാണ് നിരക്ക് വര്‍ധന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക