Image

ഗാല്‍വാന്‍ തര്‍ക്കം : ചൈന സൈന്യത്തെ പിന്‍വലിക്കാന്‍ ധാരണയായെന്ന് റിപ്പോര്‍ട്ടുകള്‍

Published on 01 July, 2020
ഗാല്‍വാന്‍ തര്‍ക്കം : ചൈന സൈന്യത്തെ പിന്‍വലിക്കാന്‍ ധാരണയായെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി : സമാധാനം പുനഃസ്ഥാപിക്കാനായി ചൈനയുമായി ഇന്ത്യ നടത്തിയ ചര്‍ച്ചയില്‍ ധാരണയായെന്ന് റിപ്പോര്‍ട്ടുകള്‍.ലഡാക്കിലുള്ള ആക്ച്വല്‍ ലൈന്‍ ഓഫ് കണ്ട്രോളില്‍ നിന്നും ഇരുരാജ്യങ്ങളുടെയും സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ചുള്ള നിബന്ധനകളിലാണ് ധാരണയായത്. 


അതേസമയം, പാന്‍ഗോങ് തടാക മേഖലയിലുള്ള സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ലഭിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.


ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ലെഫ്റ്റ് ജനറല്‍ ഹരീന്ദര്‍ സിംഗും ചൈനയെ പ്രതിനിധീകരിച്ച്‌ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ലിയു ലിനും തമ്മിലാണ് ചര്‍ച്ച നടന്നത്. 


ഗാല്‍വന്‍ വാലിയിലുണ്ടായ ചൈനയുടെ ആക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയില്‍ ആക്കുന്നതിനായി നടത്തിയ മൂന്നാമത്തെ ചര്‍ച്ചയായിരുന്നു ഇത്. ചുഷുല്‍ ഔട്ട് പോസ്റ്റിലാണ് ചര്‍ച്ചകള്‍ നടന്നത്.ഇരു രാജ്യങ്ങളും ചര്‍ച്ചയിലുണ്ടായ ധാരണകളെ സംബന്ധിച്ച്‌ ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തു വിട്ടിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക