കുവൈറ്റ് സിറ്റി: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനു വേണ്ടി കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ് ചാര്‍ട്ട് ചെയ്യുന്ന അഞ്ചാമത്തെ വിമാനം ജൂലൈ 10ന് കണ്ണൂരിലേക്ക് യാത്രയാവും.
ടിക്കറ്റ് നിരക്കായി ഇക്കോണമി ക്ലാസിനു 99 ദിനാറാണു ഈടാക്കുന്നത്. എല്ലാ യാത്രക്കാര്‍ക്കും കല കുവൈറ്റ് സൗജന്യമായി പിപിഇ കിറ്റ് നല്‍കും. യാത്ര ചെയ്യാന്‍ താല്പര്യമുള്ളവര് www.kalakuwait.com എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു രജിസ്ട്രേഷന് നടപടികള്‍ ഉറപ്പുവരുത്തുക. കല കുവൈറ്റ് കഴിഞ്ഞ നാല് തവണകളായി കൊച്ചിയിലേക്ക് ചാര്‍ട്ട് ചെയ്ത വിമാനങ്ങളില്‍ നിരവധിയാളുകളെ നാട്ടിലെത്തിക്കുവാന്‍ കഴിഞ്ഞു. കൂടുതല്‍ ആളുകളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ വിമാനങ്ങള്‍ക്കായുള്ള ശ്രമങ്ങള്‍ ഇനിയും തുടരുമെന്നും കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്, ജനറല്‍ സെക്രട്ടറി സി.കെ നൗഷാദ് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍