Image

ഇന്ത്യയിൽ കോവിഡ് രോ​ഗികളുടെ എണ്ണം ഉയരുന്നു

Published on 03 July, 2020
ഇന്ത്യയിൽ കോവിഡ് രോ​ഗികളുടെ എണ്ണം ഉയരുന്നു

സംസ്ഥാനങ്ങളിൽ കോവിഡ് രോ​ഗികളുടെ എണ്ണം ഉയരുന്നതോടെ പ്രതിദിന കണക്കിൽ വലിയ വർദ്ധനയാണ് ഉണ്ടാകുന്നത്.

മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ 6330 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ കേസുകൾ 1,86,626 ആയി ഉയർന്നു. തമിഴ്‌നാട്ടിൽ ആദ്യമായി കോവിഡ് കേസുകൾ 4000 കടന്നു. 4343 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി.

ഡൽഹിയിൽ ഇന്നലെ 2373 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കർണാടകയിലും 24 മണിക്കൂറിനിടെ 1502 കേസുകളുമായി പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർദ്ധന രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക