Image

ഓഗസ്റ്റ് 15ഓടെ ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിന്‍ വിപണിയേലേക്കെന്ന് ഐസിഎംആര്‍

Published on 03 July, 2020
ഓഗസ്റ്റ് 15ഓടെ ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിന്‍ വിപണിയേലേക്കെന്ന് ഐസിഎംആര്‍


ന്യൂഡല്‍ഹി: ഓഗസ്റ്റ് 15ഓടെ കോവിഡിന് എതിരായ വാക്‌സിന്‍ വിപണിയിലേക്ക്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്‍ വിപണിയില്‍ എത്തിക്കുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവ. ഹൈദരബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ആണ് വാക്‌സിന്‍ വികസിപ്പിച്ചത്.
ഇതു വിജയിച്ചാൽ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ വാക്സിൻ സംബന്ധിച്ച പ്രഖ്യാപനം നടത്താനാണു തീരുമാനം. ഇതനുസരിച്ചാണ് പരീക്ഷണം വേഗത്തിലാക്കാൻ ഐസിഎംആർ നിർദേശം. 
എന്നാൽ വാക്സിന്‍ പുറത്തിറക്കുന്നത് ക്ലിനിക്കല്‍ ട്രയലുകളുടെ പരീക്ഷണവിജയത്തെ ആശ്രയിച്ചിരിക്കുമെന്ന് ഐസിഎംആർ വ്യക്തമാക്കി. പ്രീ ക്ലിനിക്കൽ പരീക്ഷണത്തിൽ വാക്സിന്റെ സുരക്ഷിതത്വം ഉറപ്പാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യരിൽ പരീക്ഷിക്കാൻ കമ്പനികൾക്ക് അനുമതി ലഭിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക