Image

ജോസ് കെ. മാണി വിഭാഗവുമായി എൽ.ഡി.എഫ്. ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

Published on 03 July, 2020
ജോസ് കെ. മാണി വിഭാഗവുമായി എൽ.ഡി.എഫ്. ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: ജോസ് കെ. മാണി വിഭാഗവുമായി എൽ.ഡി.എഫ്. ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജോസ് കെ. മാണി വിഭാഗം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകൾ നോക്കിയായിരിക്കും ആ പാർട്ടിയോടുള്ള എൽ.ഡി.എഫിന്റെ സമീപനമെന്നും അദ്ദേഹം വ്യക്തമാക്കി. 
എൽ.ഡി.എഫിനകത്ത് ചേരണമെന്ന താല്പര്യം ജോസ് കെ. മാണി വിഭാഗം പ്രകടിപ്പിച്ചിട്ടില്ല. എന്ത് നിലപാടാണ് സ്വീകരിക്കാൻ പോകുന്നത് എന്നുള്ളത് അവർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളിൽ മാത്രമേ എന്തുരാഷ്ട്രീയ നിലപാടാണ് ജോസ് കെ. മാണി എടുക്കാൻ പോകുന്നത് എന്ന് വ്യക്തമാവുകയുള്ളൂ. അവരെടുക്കുന്ന രാഷ്ട്രീയ നിലപാടുകൾ നോക്കിയായിരിക്കും ആ പാർട്ടിയോടുളള എൽ.ഡി.എഫിന്റെ സമീപനമെന്നും കോടിയേരി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക