Image

തമിഴ്നാട്ടില്‍ കോവിഡ് ബാധിതര്‍ ഒരു ലക്ഷം കടന്നു

Published on 03 July, 2020
തമിഴ്നാട്ടില്‍ കോവിഡ് ബാധിതര്‍ ഒരു ലക്ഷം കടന്നു

ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വെള്ളിയാഴ്ച മാത്രം 4329 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 1,02,721 ആയി.

42,955 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ന് മാത്രം 64 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം 1385 ആയി ഉയര്‍ന്നു. 58,378 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതുവരെ 12,70,720 സാംപിളുകള്‍ പരിശോധിച്ചു. 

സംസ്ഥാനത്ത് ചെന്നൈ ആണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള ജില്ല. 64,689 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, മധുരൈ, കാഞ്ചീപുരം, തിരുവണ്ണാമലൈ എന്നീ ജില്ലകളാണ് കൂടുതല്‍ കേസുകളുള്ള മറ്റ് മേഖലകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക