Image

കോവിഡ് വ്യാപനം: അമേരിക്കയ്ക്കും ലോകത്തിനും ചൈന വലിയ നാശമുണ്ടാക്കിയെന്ന് ട്രംപ്

Published on 06 July, 2020
കോവിഡ് വ്യാപനം: അമേരിക്കയ്ക്കും ലോകത്തിനും ചൈന വലിയ നാശമുണ്ടാക്കിയെന്ന് ട്രംപ്

വാഷിങ്ടണ്‍: കോവിഡ് വ്യാപനത്തില്‍ ചൈനയെ കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. അമേരിക്കയ്ക്കും ലോകത്തിനും വലിയ നാശമാണ് ചൈന വരുത്തിവച്ചതെന്ന് ട്രംപ് ആരോപിക്കുന്നു. കൊറോണ വൈറസ് വ്യാപനം രഹസ്യമാക്കി വെച്ച് ലോകം മുഴുവന്‍ പടരാന്‍ വഴിയൊരുക്കിയതിന് ചൈനയ്ക്കാണ് പൂര്‍ണ ഉത്തരവാദിത്തമെന്നും ട്രംപ് പറഞ്ഞു. 

വൈറസ് വ്യാപനം രഹസ്യമാക്കി വെച്ചും മറച്ചുവെച്ചും അത് 189 രാജ്യങ്ങളില്‍ പടരാന്‍ വഴിയൊരുക്കി. ഇതിനെല്ലാത്തിനും ഉത്തരവാദി ചൈനയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇതിന് മുമ്പും കോവിഡ് വ്യാപനത്തില്‍ ചൈനയെ കുറ്റപ്പെടുത്തി ട്രംപ് രംഗത്ത് വന്നിരുന്നു. ചൈനയുടെ കഴിവില്ലായ്മയാണ് ലോകമെമ്പാടുമുള്ള ആളുകള്‍ രോഗം ബാധിച്ച് മരിക്കുന്നതിനിടയാക്കിയതെന്ന് കഴിഞ്ഞ മെയ്മാസം ഇദ്ദേഹം ആരോപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക