Image

കൊവിഡ് രോഗികള്‍ ഒരു കോടി പതിനാറര ലക്ഷം പിന്നിട്ടു; അമേരിക്കയില്‍ മാത്രം 30 ലക്ഷം; ഇന്ത്യയില്‍ മരണം 20,000 കടന്നു

Published on 06 July, 2020
കൊവിഡ് രോഗികള്‍ ഒരു കോടി പതിനാറര ലക്ഷം പിന്നിട്ടു; അമേരിക്കയില്‍ മാത്രം 30 ലക്ഷം; ഇന്ത്യയില്‍ മരണം 20,000 കടന്നു


ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിലെ പ്രതിദിന വര്‍ധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒന്നര ലക്ഷത്തിലേറെ പേര്‍ രോഗികളായി. മൂവായിരത്തിലേറെ പേര്‍ മരിച്ചു. അമേരിക്കയിലും ഇന്ത്യയിലുമാണ് രോഗികളുടെ എണ്ണം കൂടിവരുന്നത്. ഈ നില തുടര്‍ന്നാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇന്ത്യ ബ്രസീലിനേയും മറികടന്നേക്കും. മരണ നിരക്കില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ മുന്നില്‍ ഇന്ത്യയാണ്. 

ലോകത്ത് ഇതുവരെ 11,658,974 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 538,587 പേര്‍ മരണമടഞ്ഞു. 6,599,571 പേര്‍ രോഗമുക്തരായപ്പോള്‍, 4,520,816 പേര്‍ ചികിത്സയിലുണ്ട്. അമേരിക്കയില്‍ 3,009,121 പേര്‍ രോഗികളായി. കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ 26,193 പേരിലേക്ക് വൈറസ് വ്യാപിച്ചു. 132,722 പേരാണ് മരിച്ചത്. ഒരു ദിവസത്തിനുള്ളില്‍+153 പേരും. ബ്രസീലില്‍ 1,613,351 (8,766) പേര്‍ രോഗികളും 65,120 (220) മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ 720,346 (22,510) രോഗികളും 20,174 (474) മരണങ്ങളും. 

റഷ്യയില്‍ 687,862 (6,611) 10,296 (135) എന്നിങ്ങനെയാണ് കണക്ക്. പെറുവും ചിലിയുമാണ് തൊട്ടുപിന്നില്‍. പെറുവില്‍ 302,718 പേര്‍ രോഗികളായി. 10,589 പേര്‍ മരണമടഞ്ഞു. ചിലിയില്‍ അത് യഥാക്രമം 298,557 (3,025) 6,384(76) എന്നിങ്ങനെയാണ്. സ്‌പെയിനിലാകട്ടെ 297,625 ഉം 28,385 ഉം. 

ബ്രിട്ടണില്‍ 285,768 (+352) പേര്‍ രോഗികളും 44,236 (+16) മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. മെക്‌സിക്കോയില്‍ ഇത് യഥാക്രമം 256,848 (+4,683) 30,639(+273) എന്നിങ്ങനെയാണ്. പട്ടികയില്‍ പത്താമതുള്ള ഇറാനില്‍ 243,051 (+2,613) പേര്‍ രോഗികളും 11,731 (+160) പേര്‍ മരണമടയുകയും ചെയ്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക