Image

സ്വപ്ന 2 ദിവസം മുന്‍പു ഫ്‌ളാറ്റില്‍ നിന്നു മുങ്ങിയതായി റിപ്പോര്‍ട്ട്

Published on 07 July, 2020
സ്വപ്ന 2 ദിവസം മുന്‍പു ഫ്‌ളാറ്റില്‍ നിന്നു മുങ്ങിയതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം : സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ അമ്പലംമുക്കിലെ ഫ്‌ളാറ്റില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഇന്നലെ വൈകിട്ട് 5.30 ന് തുടങ്ങിയ പരിശോധന എട്ടരയോടെ അവസാനിച്ചു. ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഫ്‌ലാറ്റില്‍ നിന്നു ലാപ്‌ടോപ്പ്, സിഡി, രേഖകള്‍ എന്നിവ കസ്റ്റംസ് കസ്റ്റഡിയിലെടുത്തതായാണു സൂചന. 2 ദിവസം മുന്‍പു സ്വപ്ന ഫ്‌ലാറ്റില്‍ നിന്നു പോയതായി മറ്റു ഫ്‌ലാറ്റ് ഉടമകള്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പൂജപ്പുര മുടവന്‍മുഗളിലെ ഫ്‌ലാറ്റില്‍ 4 വര്‍ഷത്തോളം താമസിച്ച ശേഷമാണു സ്വപ്ന അമ്പലംമുക്കിലെ ഫ്‌ലാറ്റിലേക്കു താമസം മാറിയത്.

നേരത്തേയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും കള്ളക്കടത്തു റാക്കറ്റുമായി അടുപ്പിച്ചത് അടുത്ത സുഹൃത്തും കോണ്‍സുലേറ്റിലെ താല്‍ക്കാലിക ജീവനക്കാരിയുമായിരുന്ന സ്വപ്നയാണെന്നും സരിത് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ഉന്നതബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി വന്‍ കള്ളക്കടത്താണ് സരിത്– സ്വപ്ന സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയതെന്നാണ് നിഗമനം. ഡിപ്ലോമാറ്റിക് ബാഗേജ് ഒരിക്കലും പരിശോധിക്കപ്പെടില്ലെന്ന ഉറപ്പിലായിരുന്നു കള്ളക്കടത്ത്. ഡിപ്ലോമാറ്റിക് ബാഗേജിലുള്ള സ്വര്‍ണക്കടത്ത് കൊച്ചി സ്വദേശിയായ ഫൈസല്‍ ഫരീദിനു വേണ്ടിയെന്നു സരിത്ത് മൊഴിനല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക