Image

ചെന്നൈയില്‍ നിന്നും കാണാതായ 227 കോവിഡ് രോഗികളെ കണ്ടെത്താനായില്ല

Published on 07 July, 2020
 ചെന്നൈയില്‍ നിന്നും കാണാതായ 227 കോവിഡ് രോഗികളെ കണ്ടെത്താനായില്ല
ചെന്നൈ: നഗരത്തില്‍ 227 കോവിഡ് രോഗികളെ കാണാതായി. ഇക്കാര്യം കോര്‍പറേഷന്‍ കമീഷണര്‍ ജി. പ്രകാശ് സ്ഥിരീകരിച്ചു. രോഗികള്‍ പേരും മേല്‍വിലാസവും കൃത്യമായി നല്‍കാത്തതാണ് ഇതിന് കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജൂണ്‍ പത്തുവരെ 277 പേരെയും &ിയുെ;ജൂണ്‍ പത്തുമുതല്‍ ജൂലൈ അഞ്ചുവരെ 196 പേരെയുമാണ് കാണാതായത്. ഈ 473 പേരില്‍ 246 പേരെ &ിയുെ;അന്വേഷിച്ച് കണ്ടെത്തി. മറ്റുള്ളവരെക്കുറിച്ച് കോര്‍പറേഷന്‍ അധികൃതര്‍ അന്വേഷണം തുടരുകയാണ്.

ചെന്നൈ കോര്‍പറേഷന്‍ പരിധിയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവുള്ളത് ആശാവഹമാണെന്നും ചെന്നൈയില്‍ മാത്രം 24,890 പേര്‍ ചികിത്സയിലുണ്ടെന്നും കമീഷണര്‍ പറഞ്ഞു. പ്രതിദിനം ശരാശരി 11,000 സാമ്പിളുകളാണ് പരിശോധിക്കുന്നത്.  450 പനിക്ലിനിക്കുകള്‍വഴി ദിനംപ്രതി 30,000ത്തോളം പേരെ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക