Image

ജമ്മു കശ്മീരില്‍ ബി.ജെ.പി നേതാവിനേയും കുടുംബാംഗങ്ങളെയും ഭീകരര്‍ വധിച്ചു

Published on 09 July, 2020
 ജമ്മു കശ്മീരില്‍ ബി.ജെ.പി നേതാവിനേയും കുടുംബാംഗങ്ങളെയും ഭീകരര്‍ വധിച്ചു


ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബി.ജെ.പി പ്രദേശിക നേതാവിനെയും കുടുംബാംഗങ്ങളെയും ഭീകരര്‍ വധിച്ചു. വസീം അഹമ്മദ് ബാരി, പിതാവ്, സഹോദരന്‍ എന്നിവെരയാണ് ബന്ദിപോറയില്‍ ഭീകരര്‍ വധിച്ചത്. ബന്ദിപോറ ബി.ജെ.പി ജില്ലാ പ്രസിഡന്റാണ് വസീം. ബുധനാഴ്ച സ്വന്തം കടയുടെ മുന്നില്‍ വച്ചാണ് വസീമിന് വെടിയേറ്റത്. 

ആക്രമണത്തില്‍ വസീമിന്റെ പിതാവ് ബഷീര്‍ അഹമ്മദ്, സമഹാദരന്‍ ഒമര്‍ ബാരി എന്നിവര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരണപ്പെടുകയുമായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക