Image

കൊവിഡ് 19: രാജ്യത്ത് 487 പേര്‍ കൂടി മരിച്ചു; 24,879 പേര്‍ക്ക് കൂടി രോഗബാധ

Published on 09 July, 2020
കൊവിഡ് 19: രാജ്യത്ത് 487 പേര്‍ കൂടി മരിച്ചു; 24,879 പേര്‍ക്ക് കൂടി രോഗബാധ

ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്നു. ഇന്നലെ 24,879 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 487 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 7,67,296 ആയി. 21,129 പേര്‍ ഇതുവരെ മരണമടഞ്ഞു. 

ഇതുവരെ 4,76,378 പേര്‍ രോഗമുക്തരായി. 2,69,789 പേര്‍ ചികിത്സയിലാണെന്ന് ആേരാഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. രോഗമുക്തി നിരക്ക് 62.08 ശതമാനമാണ്. ഇതുവരെ 1,07,40,832 പേര്‍ക്ക് കൊവിഡ് സാംപിള്‍ പരിശോധന നടത്തി. ഇന്നലെ മാത്രം 2,67,061 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ വ്യക്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക