Image

സൈനികര്‍ക്ക് ഇനി ഫേസ്ബുക്ക് ഉപയോഗിക്കാനവില്ല

Published on 09 July, 2020
സൈനികര്‍ക്ക് ഇനി ഫേസ്ബുക്ക് ഉപയോഗിക്കാനവില്ല

ന്യൂഡല്‍ഹി| ദേശീയ സുരക്ഷാ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി ഇന്ത്യന്‍ സൈന്യം ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പെടെ 89 ആപ്പുകള്‍ നിരോധിക്കുന്നു. ഈ മാസം 15നകം ഈ ആപ്പുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കണമെന്ന് സൈനികരോടും ഉദ്യോഗസ്ഥരോടും അധികൃതര്‍ നിര്‍ദേശിച്ചു.


ടിക്ടോക് പോലുള്ള ചൈനീസ് ആപ്പുകള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. ഇത് കൂടാതെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, സൂം, ട്രൂകോളര്‍, റെഡ്ഡിറ്റ് തുടങ്ങിയ ആപ്പുകളാണ് സുരക്ഷാ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി സൈന്യത്തില്‍ നിര്‍ത്തലാക്കുന്നത്.


നിലവിലുള്ള അക്കൗണ്ടുകള്‍ ഇല്ലാതാക്കുകയാണ് വേണ്ടത്. അല്ലാതെ ഡീആക്റ്റിവേറ്റ് ചെയ്യുകയല്ല വേണ്ടതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ജൂലൈ 15ന് ശേഷം നിരോധിത സൈറ്റുകള്‍ ആരെങ്കിലും സന്ദര്‍ശിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും സൈന്യം അറിയിച്ചു. തന്ത്രപ്രധാനമായ വിവരങ്ങള്‍ രാജ്യത്തിന് പുറത്ത് പോകുന്നത് തടയുന്നതിനാണ് പുതിയ നടപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക