Image

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ വെള്ളിയാഴ്ച മാത്രം 7862 രോഗികള്‍, 226 മരണം

Published on 10 July, 2020
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ വെള്ളിയാഴ്ച മാത്രം 7862 രോഗികള്‍, 226 മരണം


മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. വെള്ളിയാഴ്ച മാത്രം 7862 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് 226 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,38,461 ആയി ഉയര്‍ന്നു. 9803 പേരാണ് ഇതുവരെ 
മരണപ്പെട്ടത്. രോഗമുക്തി നേടിയവരുടെ എണ്ണം 1,32,625 ആയതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. 

മുംബൈയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. പുതിയതായി 1337 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മുംബൈയിലെ കോവിഡ് ബാധിതരുടെ എണ്ണം 90,461 ആയി. താണെ-57138, പൂനെ 35,232, പാല്‍ഘര്‍ 8963 എന്നിങ്ങനെയാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റ് ജില്ലകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക