Image

ചങ്ങനാശേരിയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Published on 14 July, 2020
ചങ്ങനാശേരിയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം ചങ്ങനാശേരിയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
പായിപ്പാട് നാലുകോടി സ്വദേശി കൃഷ്ണപ്രിയ (20) ആണ് മരിച്ചത്.

റഷ്യയിൽ എംബിബിഎസ് വിദ്യാർത്ഥിനി ആയിരുന്നു. ഈ മാസം ഒൻപതിനാണ് കൃഷ്ണപ്രിയ നാട്ടിൽ മടങ്ങിയെത്തുന്നത്. കോവിഡ് പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചിരുന്നു.

കോവിഡുമായി ബന്ധപ്പെട്ടതല്ല മരണമെന്നാണ് പ്രാഥമിക നി​ഗമനം. പെൺകുട്ടിയുടെ മൊബൈലും ലാപ്ടോപ്പും ലോക്ക് ചെയ്ത നിലയിലാണെന്ന് പൊലീസ് അറിയിച്ചു.

റഷ്യയിൽ നിന്ന് മകൾ എത്തിയതിനാൽ അച്ഛനും അമ്മയും മാറി താമസിക്കുകയായിരുന്നു. ഇന്നലെ ഉച്ചവരെ പെൺകുട്ടിയുമായി വീട്ടുകാർ സംസാരിച്ചിരുന്നു.

വൈകുന്നേരം ഫോൺ വിളിച്ച് കിട്ടാതിരുന്നതോടെ രാത്രി ഏഴരയോടെ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക