Image

ബൈക്ക് അഭ്യാസം തടയാന്‍ ശ്രമിച്ചയാളെ കൗമാരക്കാര്‍ ചേര്‍ന്ന് കുത്തിക്കൊന്നു; ദാരുണ സംഭവം ഡല്‍ഹിയില്‍

Published on 14 July, 2020
ബൈക്ക് അഭ്യാസം തടയാന്‍ ശ്രമിച്ചയാളെ കൗമാരക്കാര്‍ ചേര്‍ന്ന് കുത്തിക്കൊന്നു; ദാരുണ സംഭവം ഡല്‍ഹിയില്‍

ന്യുഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ നടത്തിയ ബൈക്ക് അഭ്യാസപ്രകടനം തടയാന്‍ ശ്രമിച്ച 25കാരന് അവരുടെ കൈകളാല്‍ ദാരുണാന്ത്യം. കൗമാരക്കാരനായ മൂന്നു പേര്‍ ചേര്‍ന്ന് യുവാവിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രഘുവീര്‍ നഗറിലാണ് സംഭവം.

പ്രദേശവാസിയും സ്വകാര്യ കാര്‍ ഡ്രൈവറുമായ മനീഷ് ആണ് കൊല്ലപ്പെട്ടത്. ജൂലായ് എട്ടിന് നടന്ന ക്രൂരമായ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. പ്രതികള്‍ എല്ലാവരും 17 വയസ്സ് മാത്രം പ്രായമുള്ളവരാണെന്ന് പോലീസ് പറയുന്നു. 

കുട്ടികളില്‍ ഒരാളാണ് യുവാവിനെ പല തവണ കുത്തിയത്. കൂട്ടുകാരില്‍ ഒരാള്‍ ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തിരിച്ചുവന്ന് വീണ്ടും ആക്രമിക്കുകയായിരുന്നു. കുട്ടികള്‍ മൂന്നു പേരും ഒളിവിലാണെങ്കിലും അവരെ തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നും ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തിവെന്നും പോലീസ് കമ്മീഷണര്‍ ദീപക് പുരോഹിത് പറഞ്ഞു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക