Image

വികാസ് ദുബെയുടെ രണ്ട് കൂട്ടാളികള്‍ കൂടി അറസ്റ്റില്‍; പരാതിക്കാരനെ കാണ്‍മാനില്ല

Published on 14 July, 2020
 വികാസ് ദുബെയുടെ രണ്ട് കൂട്ടാളികള്‍ കൂടി അറസ്റ്റില്‍; പരാതിക്കാരനെ കാണ്‍മാനില്ല

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ടതലവന്‍ വികാസ് ദുബെയുടെ രണ്ട് കൂട്ടാളികള്‍ കൂടി പോലീസ് കസ്റ്റഡിയില. മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് ആണ് ഇവരെ പിടികൂടിയത്. അരവിന്ദ് ത്രിവേദി എന്ന ഗുഡ്ഡന്‍, സുശീല്‍ കുമാര്‍ തിവാരി എന്ന േസാനു എന്നിവരാണ് പിടിയിയാണ്. പോലീസ് സംഘത്തെ കൊലപ്പെടുത്തിയ കേസില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം. 

ജൂലായ് 11ന് അറസ്റ്റിലായ ഇവര്‍ തോല്‍ജ ജയിലിലാണ്. തിങ്കളാഴ്ച കാണ്‍പൂരില്‍ നിന്നുള്ള പോലീസ് സംഘം താനെ കോടതിയില്‍ എത്തി ഇവരെ കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കി. റോഡ് മാര്‍ഗം ഇവരെ യു.പിയില്‍ എത്തിക്കുന്നതിന് സുരക്ഷാ ഭീഷണിയുള്ളതിനാല്‍ വിമാനമാര്‍ഗം നോക്കും. അതിന് കഴിഞ്ഞില്ലെങ്കില്‍ മാത്രമേ റോഡ് മാര്‍ഗം ആശ്രയിക്കൂവെന്ന് പോലീസ് അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക