Image

സ്ഥിതി രൂക്ഷം; സംസ്ഥാനത്ത്‌ ഇന്ന്‌ 608 പേര്‍ക്ക്‌ കോവിഡ്‌; 396 പേര്‍ക്ക്‌ സമ്ബര്‍ക്കത്തിലൂടെ രോഗം

Published on 14 July, 2020
സ്ഥിതി രൂക്ഷം; സംസ്ഥാനത്ത്‌ ഇന്ന്‌ 608 പേര്‍ക്ക്‌ കോവിഡ്‌; 396 പേര്‍ക്ക്‌ സമ്ബര്‍ക്കത്തിലൂടെ രോഗം
തിരുവനന്തപുരം: സംസ്​ഥാനത്ത്​  ഇന്ന്   608 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതുവരെ സ്ഥിരീകരിച്ചതില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള ദിവസം.

 തിരുവനന്തപുരത്തു മാത്രം 201. സംസ്ഥാനം അനുദിനം കോവിഡ് വ്യാപനത്തിന്റെ രൂക്ഷതയിലേക്ക്. 

ഇന്ന് ഒരാള്‍ മരണപ്പെട്ടു. ആലപ്പുഴയിലെ ചിനക്കരയിലുള്ള 47കാരനാണ് മരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 68 പേര്‍ മറ്റ് സംസ്ഥാനത്ത് നിന്നും . 398 പേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗം വന്നത് ഇതില്‍ 26 പേരുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് എറണാകുളം 70, മലപ്പുറം 58, കോഴിക്കോട് 58, കാസര്‍കോട് 44, തൃശൂര്‍ 42, ആലപ്പുഴ 34 പാലക്കാട്  36 കോട്ടയം 25, കൊല്ലം 23, വയനാട് 12, കണ്ണൂര്‍ 12, പത്തനംതിട്ട മൂന്ന് എന്നിങ്ങനെയാണ്. ഇന്ന് 181 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക