Image

അമേരിക്കയിലേക്കു തിരികെ പോകാനായില്ല; യുവാവ് ജീവനൊടുക്കി

Published on 14 July, 2020
അമേരിക്കയിലേക്കു തിരികെ പോകാനായില്ല; യുവാവ് ജീവനൊടുക്കി
കോഴിക്കോട്:  അമേരിക്കയില്‍ നിന്നു അവധിക്കെത്തിയ യുവ എന്‍ജിനീയറെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കലിഫോര്‍ണിയയില്‍   എന്‍ജിനീയറായ സരസ് ചന്ദ്രന്റ (36) മൃതദേഹം മുത്താമ്പി പുഴയിലാണ് കണ്ടെത്തിയത്. ലോക്ഡൗണ്‍ കാരണം അമേരിക്കയിലേക്കു തിരിച്ചു പോകാന്‍ കഴിയാത്തതിലുള്ള വിഷമത്തില്‍ ജീവനൊടുക്കിയെന്നാണ് പൊലീസ് നിഗമനം.

അമേരിക്കയില്‍ എംഡി വിദ്യാര്‍ഥിയായ ഭാര്യ ഷിബ്‌ലയ്ക്കും അഞ്ചു വയസ്സുള്ള മകന്‍ ഗൗതമിനും ഒപ്പം ലോക്ഡൗണിന് രണ്ടാഴ്ച മുന്‍പാണ് സരസ് നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ കുരുടിമുക്കിലുള്ള സഹോദരന്റെ മെഡിക്കല്‍ ഷോപ്പിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പുഴയുടെ സമീപത്ത് നിന്നു സരസിന്റെ പാസ്‌പോര്‍ട്ടും ആത്മഹത്യാകുറിപ്പും കണ്ടെത്തിയതോടെ പൊലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്നു തിരച്ചില്‍ നടത്തുകയും തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. കൊഴുക്കല്ലൂര്‍ എടക്കുടി താഴ ചന്ദ്രന്‍സിലെ റിട്ട. ലഫ്റ്റനന്റ്  രാമചന്ദ്രന്റെയും സൗമിനിയുടെയും മകനാണ്. സഹോദരങ്ങള്‍: സരള്‍ ചന്ദ്രന്‍, ഡോ.രശ്മി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക