Image

സ്വപ്‌നയുമായി ബന്ധപ്പെട്ടത് ഭക്ഷണകിറ്റ് വിതരണവുമായി ബന്ധപ്പെട്ടെന്ന് കെ ടി ജലീല്‍

Published on 14 July, 2020
സ്വപ്‌നയുമായി ബന്ധപ്പെട്ടത് ഭക്ഷണകിറ്റ് വിതരണവുമായി ബന്ധപ്പെട്ടെന്ന് കെ ടി ജലീല്‍
തിരൂര്‍: റംസാന്‍ മാസത്തിലെ ഭക്ഷണകിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് സ്വപ്‌നയുമായി ഫോണില്‍ ബന്ധപ്പെട്ടതെന്ന് മന്ത്രി കെ ടി ജലീല്‍. യുഎഇ കോണ്‍സുല്‍ ജനറലിന്റെ നിര്‍ദേശപ്രകാരമാണ് സ്വപ്‌നയുമായി ആശയ വിനിമയം നടത്തിയതെന്നും ജലീല്‍ അറിയിച്ചു. സ്വപ്‌നയുമായി ജലീല്‍ സംസാരിച്ചതിന്റെ ഫോണ്‍രേഖകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹം വിശദീകരണം നല്‍കിയത്.

"കഴിഞ്ഞ മെയ് 27ന് യുഎഇ കോണ്‍സുല്‍ ജനറലിന്റെ ഔദ്യോഗിക ഫോണില്‍ നിന്ന് എനിക്കൊരു സന്ദേശം വന്നു. എല്ലാ വര്‍ഷവും റംസാനിനോടു അനുബന്ധിച്ചു യുഎഇ കോണ്‍സുലേറ്റ് റിലീഫിന്റെ ഭാഗമായി ഭക്ഷണ കിറ്റുകള്‍ നല്‍കാറുണ്ട്. ഈപ്രാവശ്യം ലോക്ക്ഡൗണ്‍ ആയതുകൊണ്ട് അവര്‍ക്ക് ഭക്ഷണ കിറ്റുകള്‍ കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെയാണ് മെയ്27ന് ഭക്ഷണ കിറ്റുകള്‍ കൊടുക്കാനാഗ്രഹമുണ്ടെന്ന സന്ദേശം യുഎഇ കോണ്‍സുല്‍ ജനറലിന്റെ ഔദ്യോഗിക ഫോണില്‍ നിന്ന് വരുന്നത്. തുടര്‍ന്ന് കണ്‍സ്യൂമര്‍ ഫെഡില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ തരപ്പെടുത്താം എന്ന് ഞാനറിയിച്ചു. അങ്ങനെയെങ്കില്‍ സ്വപ്‌ന താങ്കളുമായി ബന്ധപ്പെടുമെന്ന് അദ്ദേഹം എന്നെ മെസ്സേജില്‍ അറിയിക്കുകയായിരുന്നു", ജലീല്‍ പറഞ്ഞു.

 കോണ്‍സില്‍ ജനറല്‍ പറഞ്ഞതനുസരിച്ചാണ് ഞങ്ങള്‍ പരസ്പരം ആശവിനിമയം നടത്തിയതെന്നും കെ.ടി ജലീല്‍ പറഞ്ഞു.
"1000ത്തോളം കിറ്റുകളാണ് എടപ്പാള്‍, തൃപ്രങ്ങോട് പ്രദേശങ്ങളില്‍ വിതരണം ചെയ്തത്. അതിന്റെ ബില്‍ എടപ്പാള്‍ കണ്‍സ്യൂമര്‍ ഫെഡ്ഡില്‍ നിന്നാണ് യുഎഇ ജനറല്‍ കൗണ്‍സുലേറ്റിന്റെ അഡ്രസ്സിലേക്ക് അയച്ചത്. യുഎഇ കോണ്‍സുലേറ്റാണ് പണം കണ്‍സ്യൂമര്‍ ഫെഡ്ഡിന് ട്രാന്‍സ്ഫര്‍ ചെയ്തത്".

ഇതുമായി ബന്ധപ്പെട്ടാണ് സ്വപ്‌നയുമായി ഫോണില്‍ ബന്ധപ്പെടുന്നതെന്നും ബില്‍ തുക കിട്ടാത്തതിനെത്തുടര്‍ന്ന്  ട്രാന്‍സ്ഫര്‍ ചെയ്യണമെന്നഭ്യര്‍ഥിച്ച് വിളിച്ചിരുന്നുവെന്നും കെ ടി ജലീല്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക