Image

ജിയോ പ്ലാറ്റ് ഫോമില്‍ ഗൂഗിള്‍ 30,000 കോടി രൂപ നിക്ഷേപിച്ചേക്കും

Published on 14 July, 2020
ജിയോ പ്ലാറ്റ് ഫോമില്‍ ഗൂഗിള്‍ 30,000 കോടി രൂപ നിക്ഷേപിച്ചേക്കും
ജിയോ പ്ലാറ്റ് ഫോമില്‍ ഗൂഗിളും നിക്ഷേപം നടത്തുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍ ബിസിനസുകള്‍ നടത്തുന്ന ജിയോ പ്ലാറ്റ്ഫോമില്‍ 4 ബില്യണ്‍ ഡോളര്‍ (30,000 കോടി രൂപ) നിക്ഷേപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം. 

കാല്‍കോം വെഞ്ച്വേഴ്സ് 730 കോടി രൂപയുടെ നിക്ഷേപം നടത്തിയതിനു പിന്നാലെയാണ് ഗൂഗിളിന്റെ നിക്ഷേപം സംബന്ധിച്ച്‌ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

കാല്‍കോം കൂടി നിക്ഷേപം നടത്തിയതോടെ ജിയോ പ്ലാറ്റ്ഫോമിന്റെ മൂല്യം 5.16 ലക്ഷം കോടിയിലേറെയായി. മൂന്നുമാസം കൊണ്ട് ജിയോയില്‍ 13 വിദേശ നിക്ഷേപകരാണ് പണം മുടക്കിയത്. ഇവരാകെ നിക്ഷേപിച്ചതാകട്ടെ 1.18 ലക്ഷം കോടി രൂപയും.

ഫേസ്ബുക്ക്, സില്‍വല്‍ ലേയ്ക്ക്, വിസ്റ്റ ഇക്വിറ്റീസ്, ജനറല്‍ അറ്റ്ലാന്റിക്, കെകെആര്‍, മുബാദല, എഡിഐഎ, ടിപിജി, എല്‍ കാറ്റര്‍ട്ടണ്‍, പിഐഎഫ്, ഇന്റല്‍ ക്യാപിറ്റല്‍, കാല്‍കോം എന്നിവയാണ് നിക്ഷേപവുമായെത്തിയ കമ്ബനികള്‍. 

ജിയോയിലെ ഇവയുടെ നിക്ഷേപം റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ കടരഹിത കമ്ബനിയാക്കാന്‍ സഹായിക്കുകയും ചെയ്തു. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചായ് ഇന്ത്യയില്‍ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക