Image

ശിവശങ്കറിനെ കസ്റ്റംസും ഇന്റലിജന്‍സും ചോദ്യം ചെയ്യുന്നത് ഏഴു മണിക്കൂര്‍ പിന്നിടുന്നു; ഹോട്ടലില്‍ റെയ്ഡ്

Published on 14 July, 2020
 ശിവശങ്കറിനെ കസ്റ്റംസും ഇന്റലിജന്‍സും ചോദ്യം ചെയ്യുന്നത് ഏഴു മണിക്കൂര്‍ പിന്നിടുന്നു; ഹോട്ടലില്‍ റെയ്ഡ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിലേക്ക്. 
കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരത്തെ ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരായി. വൈകീട്ട് അഞ്ചിന് തുടങ്ങിയ ചോദ്യംചെയ്യല്‍ രാത്രി 12 മണി കഴിഞ്ഞും തുടരുകയാണ്. 

വൈകിട്ട് നാല മണിയോടെയാണ് 
കസ്റ്റംസ് ഡി.ആര്‍.ഐ വിഭാഗം കമ്മീഷണര്‍ നേരിട്ട് ശിവശങ്കറുടെ വീട്ടിലെത്തി നോട്ടീസ് കൈമാറിയത്. തുടര്‍ന്ന് മാധ്യമങ്ങളെ അഭിമുഖീകരിക്കാതെ വീടിനു പിന്നിലൂടെയാണ് കസ്റ്റംസ് ഓഫീസിലേക്ക് പോയത്. കസ്റ്റംസും ഇന്റലിജന്‍സും സംയുക്തമായാണ് ചോദ്യം ചെയ്യുന്നത്. 
അതിനിടെ, സെക്രട്ടേറിയറ്റിന് സമീപം ശിവശങ്കര്‍ താമസിച്ചിരുന്ന ഫ്ളാറ്റിന് എതിര്‍വശത്തെ ഹോട്ടലിലെ രേഖകളും സിസിടിവി ദൃശ്യങ്ങളും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. ജൂലായ് ഒന്ന്, രണ്ട് തീയതികളില്‍ സംശയകരമായ സാഹചര്യത്തില്‍ ഈ ഹോട്ടലില്‍ എത്തിയ നാലുപേരെക്കുറിച്ചുള്ള വിവരങ്ങളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും ശിവശങ്കറില്‍നിന്ന് വിവരങ്ങള്‍ ആരായുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

സ്വര്‍ണക്കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ കസ്റ്റംസ് ചോദ്യംചെയ്യുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക