Image

ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് ഒമ്പതാം മണിക്കൂറിലേക്ക് ; മൊഴികളില്‍ വൈരുദ്ധ്യം, പ്രതിയാക്കിയേക്കും?

Published on 14 July, 2020
ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് ഒമ്പതാം മണിക്കൂറിലേക്ക് ; മൊഴികളില്‍ വൈരുദ്ധ്യം, പ്രതിയാക്കിയേക്കും?

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് പ്രതികളായ സ്വപ്‌ന, സരിത്, സന്ദീപ് എന്നിവരുമായി അടുത്ത ബന്ധം സൂക്ഷിച്ചതില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് ഒമ്പതാം മണിക്കൂറിലേക്ക് കടന്നു. കസ്റ്റംസും ഇന്റലിജന്‍സും ചേര്‍ന്നാണ് ചോദ്യം ചെയ്യുന്നത്. ശിവശങ്കറിന്റെ മൊഴികളില്‍ പൊരുത്തക്കേസ് ഉണ്ടെന്നാണ് പുറത്തുവരുന്ന സൂചന. ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ കഴിയാതെ വന്നാല്‍ ശിവശങ്കറിന്റെ കസ്റ്റഡിയിലെടുക്കും. കൊച്ചിയിലെ ഓഫീസിലേക്ക് കൊണ്ടുപോയി വിശദമായി ചോദ്യം െചയ്യാന്‍ നാളെ കൊച്ചിയിലേക്ക് കൊണ്ടുപോകും. 

കസ്റ്റംസ് കമ്മീഷണര്‍, വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ച എയര്‍ കാര്‍ഗോ അസി.കമ്മീഷണര്‍ രാമമൂര്‍ത്തി എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചോദ്യം ചെയ്യലില്‍ പങ്കെടുക്കുന്നുണ്ട്. 

Join WhatsApp News
Josukuty 2020-07-14 16:07:20
ശിവ ശങ്കറിനെ മിക്കവാറും അറസ്റ്റു ചെയ്യും. കുറ്റം: ഒത്താശ (abetment), കുറ്റവാളിയെ സംരക്ഷിക്കൽ (harbouring). മന്ത്രി സഭ താഴെ വീഴാനും സാധ്യത ഉണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക