Image

രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഡ്രൈവര്‍ക്ക് കോവിഡ്; എംപി നിരീക്ഷണത്തില്‍ പ്രവേശിച്ചു

Published on 09 August, 2020
രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഡ്രൈവര്‍ക്ക് കോവിഡ്; എംപി നിരീക്ഷണത്തില്‍ പ്രവേശിച്ചു

കാസര്‍​ഗോഡ്: കാസര്‍​ഗോഡ് മണ്ഡലത്തിലെ എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് എംപി കാഞ്ഞങ്ങാട്ടെ വസതിയില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. എംപിയുടെ ഓഫീസ് അടച്ചു.


കഴിഞ്ഞദിവസം എംപിയ്ക്കും ഡ്രൈവര്‍ക്കും കൊറോണ പരിശോധന നടത്തിയിരുന്നു. എംപിയുടെ ഫലം നെഗറ്റീവായിരുന്നു. സമ്ബര്‍ക്കത്തിലൂടയാണ് ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.


ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എംപിയുടെ ഓഫീസ് പത്തുദിവസത്തേക്ക് അടച്ചു. എംപിയുടെ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് വീണ്ടും കോവിഡ് ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെടുകയാണെങ്കില്‍ പരിശോധന നടത്തുമെന്ന് എംപി പറഞ്ഞു.

അതേസമയം കാസര്‍​ഗോഡ് ജില്ലയില്‍ ഇന്നലെ 73 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക