ഒറ്റ മരത്തണലിൽ ഇന്നിത്തിരിനേരമിരുന്നീടവേ
ഒറ്റയ്ക്കായതിന്നോർമ്മകൾ വന്നിത്രയും
ചേരുന്നുവോ നെഞ്ചിലാകെയും
സ്നേഹം മുറ്റിനിൽക്കു
മെൻ ഹൃത്തടത്തിൻ ഭിത്തികൾ
തകർത്തുടച്ചു നിങ്ങൾ
അകന്നുപോയി അർത്ഥശൂന്യം
ഒന്നിച്ചായിരുന്നാ
നാലുകെട്ടിൽ, ഒട്ടേറെക്കാലം
വെട്ടിപ്പൊളിച്ചു ,
വിറ്റുതുലച്ചു നിങ്ങളെൻ കൂടെപ്പിറപ്പുകൾ
അമ്മ നേരിതറിയാതെയും
ചേർന്നുനിൽക്കുന്നുയീ മണ്ണിൽ അമ്മതൻ
നന്മയും ശ്വാസവും പുണ്യമോടെ
മരണം കാത്തു
കിടന്നുവോ നിങ്ങൾ
മന്ദിരം മനക്കോട്ടയിൽ പണിതുയർത്തുവാൻ
വിട്ടു പോവാനാവില്ല
യെനിക്കി സ്മൃതി മണ്ഡപം
അമ്മമനസ്സിന്നോർമകൾ
കുഴിച്ചുമൂടിയിനിയുള്ള കാലം