Image

കോവിഡ് കേസുകള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ​ഗാന്ധി

Published on 14 August, 2020
കോവിഡ് കേസുകള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ​ഗാന്ധി

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ​ഗാന്ധി. കോവിഡ് ബാധിതരുടെ എണ്ണത്തെ സംബന്ധിച്ച ​ഗ്രാഫ് ഭയപ്പെടുത്തുന്നതാണെന്നും നേര്‍രേഖയിലല്ലെന്നും രാഹുല്‍ ട്വിറ്ററിലൂടെ പറഞ്ഞു.

പ്രതിദിന കൊവിഡ് കേസുകളില്‍ ഏറ്റവും കൂടിയ നിരക്ക് രേഖപ്പടുത്തിയതിന് പിന്നാലെയാണ് രാഹുല്‍ ​ഗാന്ധിയുടെ പ്രതികരണം. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്ന പ്രധാനമന്ത്രി പരാമര്‍ക്കുന്നത് എങ്ങനെയെന്നും രാഹുല്‍ ചോദിക്കുന്നു.


യുഎസ് ബ്രസീല്‍, ഇന്ത്യ എന്നിവിടങ്ങളിലെ പ്രതിദിന കൊവിഡ് നിരക്കിന്റെ ​ഗ്രാഫുകളും രാഹുല്‍ ​ഗാന്ധി പോസ്റ്റ് ചെയ്തിട്ടുണ്ട്. കൊറോണ ​ഗ്രാഫ് ഭയപ്പെടുത്തുന്നതാണ്, അല്ലാതെ പരന്നതല്ല, 'ഇതാണ് പ്രധാനമന്ത്രിയുടെ സുസ്ഥിരമായ അവസ്ഥയെങ്കില്‍ ഏറ്റവും മോശമായ സാഹചര്യത്തെ അദ്ദേഹം എങ്ങനെയാണ് വിശേഷിപ്പിക്കുക?' രാഹുല്‍ ​ഗാന്ധി ട്വീറ്റില്‍ ചോദിച്ചു.


66999 കൊവിഡ് കേസുകളാണ് ഒറ്റദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ കൊവിഡ് രോ​ഗികളുടെ എണ്ണം ഇതുവരെ 23,96,637 ആയി. അതേസമയം മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഇന്ത്യയില്‍ ഉയര്‍ന്ന രോ​ഗമുക്തി നിരക്കും കുറഞ്ഞ മരണനിരക്കുമാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക