Image

സ്വാതന്ത്ര്യം (ഷുക്കൂർ ഉഗ്രപുരം)

Published on 14 August, 2020
സ്വാതന്ത്ര്യം (ഷുക്കൂർ ഉഗ്രപുരം)
പാരതന്ത്ര്യത്തിൽ
നിന്നുമുള്ള
സമ്പൂർണ്ണ
വിമോചനമാണ്
സ്വാതന്ത്ര്യം .
ടാഗോറെഴുതിയ
പോൽ
ആത്മാഭിമാനത്തോടെ
തലയുയർത്തിപ്പിടിച്ച്  
ജീവിക്കാനുള്ള
സ്വാതന്ത്ര്യം.
മഹാത്മജി
 മൊഴിഞ്ഞ പോൽ 
വൈജാത്യത്തിലും
നാമൊന്ന് എന്ന
ബോധത്തോടെ
ജീവിക്കാനുള്ള
സ്വാതന്ത്ര്യം.
നെഹ്‌റുജി വിഭാവനം
ചെയ്ത പോൽ
പുരോഗതിയിലൂന്നി
ഗമിക്കാനുള്ള
സ്വാതന്ത്ര്യം.
ഹിമാലയത്തിൽ
നിന്നുമൊഴുകുന്ന
നദികൾ
ഗംഗയും യമുനയും
പോൽ
ഒഴുകിയൊഴുകി
ഇഴുകിച്ചേരുന്നത്
ഇന്ത്യയെന്ന മഹാ
സംസ്‌കൃതിയുടെ
നനവുള്ള
വേരുകളിലാണ്.
താജ്മഹലിൻ
വശ്യതയും
കുത്തബ് മിനാറിൻ
ഔന്നിത്യവും
ചെങ്കോട്ടയുടെ
കരുത്തും പോലെ
 മിന്നിത്തിളങ്ങട്ടെ
ഭാരതീയൻറെ
രാജ്യസ്നേഹം.
ഗാന്ധിയിൽ നിന്നും
അംബേദ്കറിൽ നിന്നും
ഗോഡ്സേയിലേക്കുള്ള
ദൂരം കുറയുമ്പോൾ
നീ പറയുക
ബാല ഗംഗാധര തിലക്
പഠിപ്പിച്ച
‘സ്വാതന്ത്ര്യമെൻറെ
ജന്മാവകാശമാണെ’ന്നത്.
മൗലാനാ ഷൗക്കത്തലി
പറഞ്ഞ പോൽ
പറയുക
‘ഒന്നുകിൽ സ്വാതന്ത്ര്യം
അല്ലങ്കിൽ ആറടി
മണ്ണ് നൽകുക’.
നിൻറെ പേര്
നോക്കി
വർഗ്ഗീയത
വിളമ്പുമ്പോൾ
‘റാം മുഹമ്മദ് സിങ്
ആസാദി’നെ
പോൽ പറയുക.
ആത്മാഭിമാനത്താൽ
പാറട്ടെ മൂവർണ്ണ
പതാക വാനിലും
പാരിലും.
ഇഖ്‌ബാൽ എഴുതിയ
പോൽ
‘സാരേ ജഹാംസെ
അച്ചാ   സാരേ
 ജഹാംസെ അച്ചാ’ ....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക