Image

കേവലം മർത്യജന്മമോയിത് ...! ( കവിത : സോന ബിജു )

Published on 15 August, 2020
കേവലം മർത്യജന്മമോയിത് ...! ( കവിത : സോന ബിജു )
കേവല മർത്യന്നുതകുമാ ചെയ്തിയോ
ദേശത്തിനായ് ചെയ്തു മഹാൻ
ദുർഘടപാതകളെല്ലാം  ദേശക്കാർക്കായ്
എളുതായീടല്ലോ 'ജീ' നയിച്ചിടെന്നാൽ
താൻ പാടുവതെല്ലാമൊന്നൊന്നായ്
പാലിച്ചീടിനല്ലോ മമ ജീവിതത്തിലും
അഹിംസതൻ തത്വത്തിലൂന്നി താൻ
നീങ്ങിയ താളോരോ വഴിത്താരയും
ജന്മനാടിനായോ തൻ ജീവൻ
പൊലിച്ചീടാൻ ഭയന്നില്ലാ ദേഹം
മായില്ലാ പൈതലിൻ കണക്കെയാ നിറചിരി
വൃത്തമാം കണ്ണട, വടിയും ആ താറും
മായില്ലാ മനതാരിതിൽ
ഭാരതീയരാം മക്കളിൽ
കേവലം മർത്യജന്മമോ
സന്ദേഹമില്ലാതില്ലാ ; ഏവർക്കും!!
Join WhatsApp News
Greeshma 2020-08-15 22:14:07
Nice...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക