Image

മൂ​ത്രം ഉ​പ​യോ​ഗി​ച്ച്‌ ച​ന്ദ്ര​നി​ല്‍ ക​ട്ട​ക​ള്‍ നി​ര്‍​മി​ക്കാ​നൊരുങ്ങി ഇ​ന്ത്യ​ന്‍ ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ​ര്‍

Published on 15 August, 2020
മൂ​ത്രം ഉ​പ​യോ​ഗി​ച്ച്‌ ച​ന്ദ്ര​നി​ല്‍ ക​ട്ട​ക​ള്‍ നി​ര്‍​മി​ക്കാ​നൊരുങ്ങി ഇ​ന്ത്യ​ന്‍ ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ​ര്‍

ന്യൂ​ഡ​ല്‍​ഹി: മൂ​ത്രം ഉ​പ​യോ​ഗി​ച്ച്‌ ച​ന്ദ്ര​നി​ല്‍ ക​ട്ട​ക​ള്‍ നി​ര്‍​മി​ക്കാ​നൊരുങ്ങി ഇ​ന്ത്യ​ന്‍ ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ​ര്‍. ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍​സ്, ഐ​എ​സ്‌ആ​ര്‍​ഒ​ എന്നിവിടങ്ങളിലെ ഗവേഷകരാണ് പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്.



ഭാവിയില്‍ ചന്ദ്രനില്‍ വാസകേന്ദ്രങ്ങള്‍ തയ്യാറാക്കാനുള്ള ചിലവുകുറഞ്ഞ പദ്ധതി വികസിപ്പിക്കാനൊരുങ്ങുകയാണ് ഗവേഷകര്‍. യൂ​റി​യ, ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലെ മ​ണ്ണ്, ബാ​ക്ടീ​രി​യ, ഗു​വ​ര്‍ ബീ​ന്‍​സ് എ​ന്നി​വ​യാ​ണ് ഈ ​ക​ട്ട​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​ലെ പ്രധാന ഘ​ട​ക​ങ്ങ​ള്‍. ചിലവ് കുറയ്ക്കാനായി പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ യൂ​റി​യ മ​നു​ഷ്യ മൂ​ത്ര​ത്തി​ല്‍ നി​ന്നാ​ണ് എ​ടു​ക്കു​ന്ന​ത്. രണ്ട് വ്യത്യസ്ഥ മേഖലകളായ ജീവശാസ്ത്രവും മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങും ഒരുമിക്കുകയാണ് ഇവിടെയെന്ന് ഗവേഷകര്‍ പറയുന്നു.


ച​ന്ദ്ര​നി​ല്‍ വാ​സ​യോ​ഗ്യ​മാ​യ നി​ര്‍​മി​തി​ക​ള്‍​ക്ക് ഈ ​ക​ട്ട​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ഗ​വേ​ഷ​ക​ര്‍ പറയുന്നു. ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലെ മ​ണ്ണി​നു സ​മാ​ന​മാ​യ മ​ണ്ണി​ല്‍ ബാ​ക്ടീ​രി​യ​യെ യോ​ജി​പ്പി​ച്ചു ഇ​ന്‍റ​ര്‍​ലോ​ക്ക് ക​ട്ട​ക​ള്‍ നി​ര്‍​മി​ക്കാ​നാ​ണ് നീ​ക്കം.

Join WhatsApp News
SudhirPanikkaveetil 2020-08-15 08:46:49
മനുഷ്യപുത്രന് തലചായ്ക്കാൻ മണ്ണിലിടമില്ല.. അപ്പോഴാണ് ചന്ദ്രനിൽ കട്ടയുണ്ടാക്കുന്നത്..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക