Image

നടന്‍ അര്‍ജുന്‍ കപൂറിന് കോവിഡ് ; ഹോം ക്വാറന്റീനിലായിരിക്കുമെന്ന് താരം

Published on 06 September, 2020
നടന്‍ അര്‍ജുന്‍ കപൂറിന് കോവിഡ് ; ഹോം ക്വാറന്റീനിലായിരിക്കുമെന്ന് താരം
ബോളിവുഡ് താരം അര്‍ജുന്‍ കപൂറിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ഹോംക്വാറന്റീനിലായിരിക്കുമെന്നും താരം വ്യക്തമാക്കി. ഞായറാഴ്ച ഇന്‍സ്റ്റഗ്രാമിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നിലവില്‍ താന്‍ ഓകെ ആണെന്നും വരും ദിവസങ്ങളില്‍ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പോസ്റ്റില്‍ എല്ലാവരുടെയും പിന്തുണയ്ക്ക് താരം മുന്‍കൂറായി നന്ദി അറിയിച്ചിട്ടുണ്ട്. ‌

എനിക്ക്സ്ഥിരീകരിച്ച കാര്യം എല്ലാവരെയും അറിയിക്കേണ്ടത് എന്റെ കടമയാണ്. ഞാന്‍ ഓകെയാണ് മറ്റ് ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. ഡോക്ടര്‍മാരുടെയും മറ്റ് അതോറിട്ടികളുടെയും നിര്‍ദേശപ്രകാരം വീട്ടില്‍ സ്വയം നിരീക്ഷണത്തിലായിരുന്നു. ഇനി ഹോം ക്വാറന്റീനില്‍ തുടരും. 

എല്ലാവരുടെയും പിന്തുണയ്ക്ക് മുന്‍കൂറായി നന്ദി രേഖപ്പെടുത്തുന്നു. വരും ദിവസങ്ങളില്‍ ആരോഗ്യ വിവരം നിങ്ങളുമായി പങ്കുവയ്ക്കും. ഇപ്പോഴുള്ളത് അസാധാരണവും അപ്രതീക്ഷിതവുമായ സമയമാണ്. ഈ വൈറസിന് മനുഷ്യന് അതിജീവിക്കാനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഒരുപാട് സ്നേഹത്തോടെ, അര്‍ജുന്‍- അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക