എല്ലാം റെഡി; ഇന്ന് മീറ്റ് ദി കാന്‍ഡിഡേറ്റ്; നാളെ രാവിലെ 8 മുതല്‍ വോട്ടെടുപ്പ്
fomaa
24-Sep-2020
fomaa
24-Sep-2020

ഫോമാ ഇലക്ഷനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ജോര്‍ജ് മാത്യു, ഇലക്ഷന്‍ കമ്മീഷണര്‍മാരായ സണ്ണി പൗലോസ്, സ്റ്റാന്‍ലി കളരിക്കാമുറി എന്നിവര്‍ അറിയിച്ചു.
ഇന്ന് വൈകിട്ട് ഔദ്യോഗികമായി 6 മണിക്ക് മീറ്റ് ദി കാന്‍ഡിഡേറ്റ് പരിപാടി ഉണ്ട്.സൂം വഴിയാണ്. സ്ഥാനാര്‍ഥികള്‍ എല്ലാവരും അവരുടെ നിലപാടുകള്‍ വിശദീകരിക്കും. ഡലിഗേറ്റുകള്‍ക്ക് പങ്കെടുക്കാം.
നാളെ (വെള്ളി) ഈസ്റ്റേണ്‍ ടൈം രാവിലെ 8 മണി മുതല്‍ 4 മണി വരെയാണു ഇലക്ഷന്‍. കാലിഫോര്‍ണിയയില്‍ പുലര്‍ച്ചെ 5 മുതല്‍ഉച്ചക്കു ഒരു മണി വരെ. ചിക്കാഗോയില്‍ രാവിലെ 7 മുതല്‍ മൂന്നു വരെ.
കാലിഫോര്‍ണിയക്കാര്‍ക്ക് വോട്ട് ചെയ്ത ശേഷം ജോലിക്കു പോകാം.
ഓരോ രണ്ടു മണിക്കൂര്‍ ഇടവിട്ടും വോട്ടിംഗ് അപ്പ്‌ഡേറ്റ് ഉണ്ടാവും. എത്ര പേര്‍ വോട്ട് ചെയ്തു എന്നും മറ്റും. ആരു മുന്നില്‍ നില്‍ക്കുന്നു എന്നു അറിയാനാവില്ല. അതിനു നാലര വരെ കാത്തിരിക്കണം. നാലരയോടേ ഇലക്ഷന്‍ നടത്തുന്ന കമ്പനി ഔദ്യോഗികമായി വിവരം ഇലക്ഷന്‍ കമ്മീഷനെ അറിയിക്കും. അഞ്ചു മണിയോടേ അവര്‍ ഫലം പ്രഖ്യാപിക്കും.
ഡലിഗേറ്റുകള്‍ക്ക് വോട്ടിനുള്ള ലിങ്ക് അയച്ചു കൊടുക്കും. അവരുടെ പാസ് വേര്‍ഡ് ഉപയോഗിച്ചാലെ ലിങ്ക് ഓപ്പണ്‍ ആകൂ. ഒരു കമ്പ്യൂട്ടറില്‍ നിന്നു പലര്‍ക്ക് വോട്ട് ചെയ്യാം. പക്ഷെ പാസ് വേര്‍ഡ് വേണം.
ഇത്തരം ഇലക്ഷന്‍ ആദ്യമായതിനാല്‍ വളരെയേറെ വിഷമതകള്‍ ഉണ്ടായതായി ജോര്‍ജ് മാത്യു പറഞ്ഞു. എല്ലാ കാര്യവും തെറ്റുകുറ്റങ്ങളില്ലാതെ നടക്കണം. ഡലിഗേറ്റുകളുടെ ഈ-മെയിലും ഫോണ്‍ നമ്പറും അപ്‌ഡേറ്റ് ചെയ്യുന്നത് മുതല്‍ പലവിധ പ്രശ്‌നങ്ങളുണ്ടായി. അവ എല്ലാം ത്രുപ്തികരമായി തന്നെ പരിഹരിച്ചു.
എക്‌സിക്യൂട്ടിവിലേക്കു മാത്രമാണു എല്ലാ ഡലിഗേറ്റുകളും വോട്ട് ചെയ്യുക. മറ്റു സ്ഥാനങ്ങളിലേക്ക് ഒരു വിഭാഗം മാത്രം വോട്ട് ചെയ്താല്‍ മതി. അതിനാല്‍ തന്നെ അവ ക്രമപ്പെടുത്തുക എളുപ്പമല്ലായിരുന്നു.
ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ജോര്‍ജ് മാത്യു ഫോമയുടെ മുന്‍ പ്രസിഡന്റ് ആണ്. ഫോമാ സ്ഥാപക നേതാക്കളില്‍ പ്രമുഖനായ ജോര്‍ജ് മാത്യു ഫോമായുടെ പ്രഥമ ഇലക്ഷന്‍ കമ്മീഷണറായുംപ്രവര്‍ത്തിച്ചിട്ടുണ്ട്.കലാ ഫിലാഡല്‍ഫിയായുടെ പ്രസിഡന്റ് ആയി നിരവധി തവണ പ്രവര്‍ത്തിച്ചിട്ടുള്ള ജോര്‍ജ് മാത്യുസാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവമാണ്.
സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള മികച്ച സംഘാടകന്‍ കൂടിയാണ് ഇലക്ഷന്‍ കമ്മീഷണര്‍സണ്ണി പൗലോസ്. ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സണ്ണി പൗലോസ് ഫോമയുടെ ക്രൂസ് കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ആയിരുന്നു. ജനനി മാസികയുടെ മാനേജിങ്ങ് എഡിറ്റര്‍ ആയ സണ്ണി പൗലോസ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ ട്രഷറര്‍, ന്യൂയോര്‍ക്ക്് ചാപ്റ്റര്‍ സെക്രട്ടറി എന്നീ നിലകളിലും മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചിട്ടുണ്ട്.
ചിക്കാഗോ മലയാളി അസോസിയേഷനിലെ 20 വര്‍ഷത്തെ പ്രവര്‍ത്തന മികവിലാണ് സ്റ്റാന്‍ലി കാളരിക്കാമുറി ഫോമയുടെ ഇലക്ഷന്‍ കമ്മീഷണറായി വീണ്ടുമെത്തുന്നത്. ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡണ്ടും സെക്രട്ടറിയും ബോര്‍ഡ് മെമ്പറുമായി നേതൃത്വപാടവും സംഘടനാ പ്രവര്‍ത്തനശേഷിയും പ്രകടിപ്പിച്ചിട്ടുള്ള സ്റ്റാന്‍ലി ഫോമായുടെ വൈസ് പ്രസിഡണ്ടായിരുന്നു.മയാമി കണ്‍വെന്‍ഷനില്‍ഇലക്ഷന്‍ കമ്മീഷണറായിരുന്നു

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments