Image

കൊവിഡ് ബാധിതര്‍ക്ക് പ്ലാസ്മ തെറാപ്പി; രോഗമുക്തരുടെ സഹകരണം തേടി മുഖ്യമന്ത്രി

Published on 30 September, 2020
കൊവിഡ് ബാധിതര്‍ക്ക് പ്ലാസ്മ തെറാപ്പി; രോഗമുക്തരുടെ സഹകരണം തേടി മുഖ്യമന്ത്രി

തിരുവനന്തപുരം | സംസ്ഥാനത്തെ കൊവിഡ് ബാധിതര്‍ക്ക് പ്ലാസ്മ തെറാപ്പി നടത്തുന്നതിനായി രോഗമുക്തരുടെ സഹായമഭ്യര്‍ഥിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്ലാസ്മ ദാനം പ്രോത്സാഹിപ്പിക്കുന്നതിനായി ഒക്ടോബര്‍ ഒന്ന് മുതല്‍ കോട്ടയം ജില്ലയില്‍ പ്രത്യേക കാമ്ബയിന്‍ ആരംഭിക്കും.


 പ്രതിദിനം അഞ്ച് പേരെ വീതം പങ്കെടുപ്പിച്ച്‌ നൂറ് ദിവസം കൊണ്ട് 500 പേരുടെ പ്ലാസ്മ ശേഖരിക്കുകയാണ് ലക്ഷ്യം. പ്ലാസ്മ ലഭിക്കാത്ത പ്രശ്നം പല ജില്ലകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും ഈ പ്രശ്നം പരിഹരിക്കുകയാണ് കാമ്ബയിനിലൂടെ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.


കൊവിഡ് മുക്തരായവരുടെ രക്തത്തിലെ പ്ലാസ്മയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ആന്റിബോഡിയാണ് പ്ലാസ്മ തെറാപ്പിക്ക് ഉപയോഗിക്കുന്നത്. പതിനെട്ടിനും അമ്ബത് വയസ്സിനുമിടയിലുള്ളവരില്‍ നിന്നാണ് പ്ലാസ്മ ശേഖരിക്കുന്നത്. രക്തദാനത്തേക്കാള്‍ ലളിതമായ നടപടിയാണിത്. രോഗം ഭേദമായി രണ്ടാഴ്ചയെങ്കിലും കഴിഞ്ഞവര്‍ക്ക് ഒന്നോ അതിലധികമോ തവണ പ്ലാസ്മ നല്‍കാം.


കൊവിഡ് ചികിത്സയുള്ള എല്ലാ ആശുപത്രികളിലും മെഡിക്കല്‍ ഓക്സിജന്‍ ഉറപ്പാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആവശ്യമായ ഓക്സിജന്‍ സൗജന്യമായി നല്‍കാമെന്ന് ബി പി സി എല്‍, പ്രോഡെയര്‍ എയര്‍ പ്രൊഡക്‌ട്സ് എന്നിവര്‍ സംയുക്തമായി എറണാകുളം ജില്ലാ കലക്ടറെ അറിയിച്ചിട്ടുണ്ട്. 


ഇന്‍ഡസ്ട്രിയല്‍ ഓക്സിജന്‍ മെഡിക്കല്‍ ഓക്സിജനായി രൂപാന്തരപ്പെടുത്തി സിലിന്‍ഡറുകളായോ ആശുപത്രി ടാങ്കുകളിലേക്കോ വിതരണം ചെയ്യും. 20 ലക്ഷം രൂപ വിലമതിക്കുന്ന 90 ടണ്‍ ഓക്സിജനാണ് സി എസ് ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഭ്യമാക്കുകയെന്നും ഇതിനായുള്ള സമ്മതപത്രം കൈമാറിക്കഴിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക