അബുദാബി: എയര്‍ അറേബ്യ ഷാര്‍ജയില്‍ നിന്നും അബുദാബിയില്‍ നിന്നും യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും സൗജന്യ ആഗോള കോവിഡ് -19 കവര്‍ ആനൂകൂല്യം പ്രഖ്യാപിച്ചു. ഈ സൗകര്യം ലഭിക്കാന്‍ അധിക രേഖകളൊന്നും ആവശ്യമില്ല. ടിക്കറ്റ് ബുക്ക് ചെയ്യുന്പോള്‍ തന്നെ ഇതിന്റെ പ്രയോജനം ലഭിക്കും.
യാത്ര പുറപ്പെട്ട ദിവസം മുതല്‍ 31 ദിവസത്തേക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. മെഡിക്കല്‍ ചെലവുകളും ക്വാറന്റൈന് ചെലവും ഇതില്‍ ഉള്‍പ്പെടും.
പുതിയ കോവിഡ് -19 ആഗോള സഹായ കവര്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും മനോധൈര്യവും ലഭിക്കുമെന്ന് എയര്‍ അറേബ്യയിലെ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അഡെല്‍ അല്‍ അലി പറഞ്ഞു.
യാത്രയ്ക്കിടെ കോവിഡ് രോഗനിര്‍ണയം നടത്തിയ യാത്രക്കാര്‍ക്ക് 24/7 എയര്‍ അറേബ്യ കോവിഡ് -19 ഗ്ലോബല്‍ അസിസ്റ്റന്‍സ് കവര്‍ ടീമുമായി ബന്ധപ്പെടാം.