സൗത്ത് ഫ്ലോറിഡ- ഫെഡറേഷന് ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കയുടെ (ഫോമ) സണ്‍ഷൈന്‍ റീജിയണിനു കീഴില്‍ വിവിധ പ്രൊഫഷണല്‍ സെല്ലുകള്‍ രൂപീകരിച്ച് സംഘടനയുടെ പ്രവര്‍ത്തനം വിപുലീകരിക്കുമെന്ന് ദേശീയ കമ്മിറ്റി അംഗം ബിജു ആന്റണി പറഞ്ഞു. സൗത്ത് ഫ്ലോറിഡയിലെ മലയാളി സമൂഹവും ഫോമ അംഗങ്ങളും നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാ കായിക സാഹിത്യ രംഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്കി, എല്ലാ അംഗ സംഘടനകളേയും ഒരു പോലെ മുന്നോട്ട് കൊണ്ടുപോകുമെന്നും ബിജു ആന്റണി പറഞ്ഞു.
ഡേവിയിലുള്ള ക്നാനായ കാത്തലിക്ക് അസോസിയേഷന് ഹാളിൽ നടന്ന ചടങ്ങ് ഫോമ ദേശീയ ട്രഷറര്‍ തോമസ് ടി ഉമ്മന്‍ ഉദ്ഘാടനം ചെയ്തു. കൂപ്പര്‍ സിറ്റി മേയര്‍ ഗ്രെഗ് റോസ് മുഖ്യാതിഥിയായിരുന്നു. മുന്‍ നാഷണൽ കമ്മിറ്റി അംഗം പൗലോസ് കുയിലാടന് സ്വാഗതം ആശംസിച്ചു. പ്രമുഖ സംഘടനകള്‍ക്ക് വേണ്ടി ഭാരവാഹികള്‍ ആശംസകള്‍ അര്‍പ്പിച്ചു.
സൗത്ത് ഏഷ്യൻ ഡെമോക്രാറ്റിക്ക് കോക്കസ് പ്രസിഡന്റ് സാജൻ കുര്യൻ, കേരള സമാജം ഓഫ് ഫ്ളോറിഡ പ്രസിഡന്റ് ജോജി ജോൺ, നവകേരള മലയാളി അസോസിയേഷൻ പ്രസിഡന്റ് ബിജോയ് സേവ്യര്‍, സനില്‍ പ്രകാശ്- മയാമി മലയാളി അസോസിയേഷൻ , അശോക് പിള്ള- ഫോര്‍ട്ട് മയേഴ്സ് അസോസിയേഷൻ, ബിഷൻ ജോസഫ് - മലയാളി അസോസിയേഷൻ ഓഫ് താമ്പാ, ഉല്ലാസ് ഉലഹന്നാൻ - താമ്പാ ബേ മലയാളി അസോസിയേഷൻ , സ്ക്കറിയ കളരിക്കല്‍- ഒർലാന്റോ റീജിയണൽ മലയാളി അസോസിയേഷൻ, തോമസ് കുയിലാടൻ - ഒരുമ ,മാത്യു വര്‍ഗീസ് - ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, ഫാമിലി ആന്റ് ഫ്രണ്ട്സിനു വേണ്ടി ജോസ് തത്തംകുളം, സുനില്‍ തൈമറ്റം, അജേഷ്, ജോമോൻ തെക്കേതൊട്ടി, ലയന ഡാൻസ് സ്ക്കൂളിനു വേണ്ടി നിമ്മി ബാബു, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ഫോമ നാടകോല്‍സവം 2020 വിജയികള്‍ക്കുള്ള പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. തന്നെ വിജയിപ്പിച്ച എല്ലാ അംഗങ്ങള്‍ക്കും ബിജു ആന്റണി നന്ദി രേഖപ്പെടുത്തി.
കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ പ്രതിനിധിയായാണ് ബിജു ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് മത്സരിച്ച് തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ കേരള സമാജം ജോയിൻറ് സെക്രട്ടറി കൂടിയാണ് .