Image

ലഹരിമരുന്ന് കേസില്‍ ബിനിഷ് കോടിയേരി ഇ ഡി കസ്റ്റഡിയില്‍

Published on 29 October, 2020
ലഹരിമരുന്ന് കേസില്‍ ബിനിഷ് കോടിയേരി ഇ ഡി കസ്റ്റഡിയില്‍


ബംഗളൂര് :ഒക്ടോബര്‍ 29: ലഹരിമരുന്നു കേസില്‍ ബിനിഷ് കോടിയേരിയെ എന്ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് (ഇ ഡി) കസ്റ്റഡിയില്‍ എടുത്തു .സി പി എം സംസ്ഥാന സെക്രട്ടറിയുടെ മകനാണ് ബിനിഷ് .ആറു മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷമായിരുന്നു ബിനിഷിനെ കസ്റ്റഡിയില്‍ എടുത്തത് .ലഹരി മരുന്ന് കേസില്‍ കുടുങ്ങിയ അനീഷ്‌ മുഹമ്മദിന് പണം നല്‍കിയത്തിന്റെ പേരിലാണ് ഈ നീക്കം .ആറു ലക്ഷം രൂപ താന്‍ അനിഷിന്റെ ഹോട്ടലില്‍ മുടക്കിയതായി ബിനീശ് മുന്‍പ്  സമ്മതിച്ചിരുന്നു .പക്ഷെ അമ്പതു ലക്ഷം രൂപയുടെ ഇടപാടുകള്‍ നടന്നുവെന്ന് അനീഷ്‌ നല്‍കിയ മൊഴിയുടെ അടിസ്താനതിലാണ് ബിനീഷിനെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് സൂചനകള്‍ .
 ബംഗളൂരുവില്‍ നടന്ന നിശാപാര്‍ട്ടികളെ പറ്റിയുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് അനീഷ്‌ മുഹമ്മദ്  നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയില്‍ വരുന്നത് .ആ ചോദ്യം ചെയ്യലില്‍ ആണ് ബിനിഷ് തന്നെ സാമ്പത്തികമായി സഹായിച്ചുവെന്നു അനീഷ്‌ സമ്മതിച്ചത് .താന്‍ ആറു ലക്ഷം രൂപ അനീഷിനു നല്‍കിയെന്ന് ബിനീഷും ഇ ഡി യോട് സമ്മതിച്ചിരുന്നു . പക്ഷെ കണക്കില്‍പെടാത്ത പണത്തിന്റെ സ്രോതസ്സിനെ പറ്റിയുള്ള അന്വേഷണമാണ് ബിനീഷിന്റെ കസ്റ്റടിക്ക് വഴിയൊരുക്കിയത് .
 സി പി എം നേതൃത്വത്തില്‍ ഉള്ള ഇടതു ജനാധിപത്യ മുന്നണി വലിയ പ്രതിസന്ധി നേരിടുന്ന അവസരത്തിലാണ് ഇ ഡിയുടെ ഈ നീക്കം.കഴിഞ്ഞ  ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ സ്വര്നക്കടത്തു കേസില്‍ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു .ഒരു തെരഞ്ഞെടുപ്പു വര്‍ഷത്തില്‍ മുന്നണിയെ എല്ലാതരത്തിലും വരിഞ്ഞു മുറുക്കുകയാണ് അന്വേഷണ എജെന്‍സികള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക