Image

ഹരിചരൻ ആലപിച്ച അയ്യപ്പ ഭക്തിഗാനം "ശരണപദയാത്ര" സുരേഷ് ഗോപി ലോഞ്ച് ചെയ്തു

Published on 16 November, 2020
ഹരിചരൻ ആലപിച്ച അയ്യപ്പ ഭക്തിഗാനം "ശരണപദയാത്ര" സുരേഷ് ഗോപി ലോഞ്ച് ചെയ്തു
കൊച്ചി: മണ്ഡലകാലം ഭക്തി നിർഭരം ആക്കുവാൻ ഹരിചരൻ ആലപിച്ച "ശരണപദയാത്ര" എന്ന അയ്യപ്പ ഭക്തിഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. രഞ്ജിത്ത് മേലേപ്പാട്ട് സംഗീതം നൽകിയ ഈ ഗാനം ഒരു ഭക്തന്റെ ശബരിമല യാത്രയെ കുറിച്ചാണ്. ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് ബൽരാജ് മേലേപ്പാട്ട് ആണ്. 

സുരേഷ് ഗോപിയാണ് ഈ ഭക്തിഗാനം ലോഞ്ച് ചെയ്തത്. ആർ എം പ്രൊഡക്ഷന്സും യെല്ലോബെൽ ക്രീയേറ്റീവ് മീഡിയയും ചേർന്ന് നിർമിച്ചിരിക്കുന്ന ഈ ഗാനം മ്യൂസിക്247ന്റെ ചാനലിലാണ് റിലീസ് ചെയ്തിരിക്കുന്നത്. 

"ശരണപദയാത്ര" കാണാൻ : https://youtu.be/I474EgJpUrY
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക