നടന് ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് ജിജിനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് താരപുത്രി. സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രത്തിനൊപ്പമാണ് ഈ ദിവസത്തിന്റെ പ്രത്യേകതയെ കുറിച്ച് ശ്രീലക്ഷ്മി പറഞ്ഞിരിക്കുന്നത്.
ഇത്തവണ കേക്ക് മുറിച്ചായിരുന്നു വിവാഹവാര്‍ഷികാഘോഷം നടത്തിയത്. കഴിഞ്ഞ നവംബര്‍ 17 നു ആണ് മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ആയതെന്നും പറഞ്ഞ് കൊണ്ട് മനോഹരമായ ഒരു ചിത്രമാണ് ശ്രീലക്ഷ്മി പങ്കുവെച്ചത്.
വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഈ ഫോട്ടോയ്ക്ക് താഴെ ആശംസാപ്രവാഹമായിരുന്നു. താരദമ്ബതിമാര്‍ എന്നും സന്തുഷ്ടരായി കഴിയട്ടേ എന്നാണ് സഹപ്രവര്‍ത്തകരും ആരാധകരും സുഹൃത്തുക്കളുമെല്ലാം പറഞ്ഞിരിക്കുന്നത്.
അഞ്ച് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ 2019 നവംബര്‍ പതിനേഴിനായിരുന്നു ശ്രീലക്ഷ്മിയുടെയും ജിജിന്റെയും വിവാഹം. ദുബായില്‍ കൊമേഴ്ഷ്യല്‍ പൈലറ്റ് ആയി ജോലി നോക്കുകയാണ് ശ്രീലക്ഷ്മിയുടെ ഭര്‍ത്താവായ ജിജിന് ജഹാംഗീര്‍. കൊച്ചിയില്‍ താമസിക്കുമ്ബോള്‍ ജിജിനും ശ്രീലക്ഷ്മിയും അയല്‍ക്കാരായിരുന്നു. അന്ന് മുതല്‍ തുടങ്ങിയ സൗഹൃദമാണ് പിന്നീട് പ്രണയത്തിലും വിവാഹത്തിലും എത്തിയത്.
വിവാഹത്തിന് മുന്‍പ് ശ്രീലക്ഷ്മിയും ദുബായിലായിരുന്നു. വിവാഹശേഷം ഇരുവരും ദുബായില്‍ കുടുംബമായി കഴിയുകയാണ്.