Image

ഇബ്രാഹിംകുഞ്ഞിന് ജാമ്യവുമില്ല; ആശുപത്രിയില്‍ ഒരു ദിവസം മാത്രം ചോദ്യം ചെയ്യാന്‍ അനുമതി

Published on 26 November, 2020
ഇബ്രാഹിംകുഞ്ഞിന് ജാമ്യവുമില്ല; ആശുപത്രിയില്‍ ഒരു ദിവസം മാത്രം ചോദ്യം ചെയ്യാന്‍ അനുമതി


കൊച്ചി: പാലാരിവട്ടം അഴിമതി കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന വിജിലന്‍സിന്റെ അപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. അര്‍ബുദ ചികിത്സയ്ക്കായി ആശുപത്രിയില്‍ കഴിയുന്ന ഇബ്രാഹിംകുഞ്ഞിന് ജാമ്യം നല്‍കാനും കോടതി തയ്യാറായില്ല. എന്നാല്‍ ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടിക്കാതെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് അനുമതി നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്യാനാണ് അനുമതി. 
മള്‍ട്ടിപ്പിള്‍ മൈലോമ എന്ന ഗുരുതര അര്‍ബുദരോഗത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇബ്രാഹിംകുഞ്ഞ്. ആശുപത്രിയില്‍ വച്ച് അറസ്റ്റു രേഖപ്പെടുത്തിയ ഇബ്രാഹിംകുഞ്ഞിനെ കോടതി അവിടെതന്നെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. 
ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമാണ് കോടതി നടപടി. ഇബ്രാഹിംകുഞ്ഞിനെ ആശുപത്രി മാറ്റണമെന്ന ആവശ്യം വിജിലന്‍സ് ഇന്നലെ പിന്‍വലിച്ചിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ രോഗത്തിന് മതിയായ ചികിത്സ സൗകര്യങ്ങള്‍ ഇല്ലാത്തത് കണക്കിലെടുത്താണിത്.
            

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക