Image

രാഷ്ട്രീയം മറന്നു ഒറ്റകെട്ടായി ഗ്രാമ നിവാസികൾ അഞ്ജുവിനോടൊപ്പം

എബി മക്കപ്പുഴ Published on 04 December, 2020
രാഷ്ട്രീയം മറന്നു ഒറ്റകെട്ടായി ഗ്രാമ നിവാസികൾ  അഞ്ജുവിനോടൊപ്പം

റാന്നി പഴവങ്ങാടി പഞ്ചായത്തിലെ യുഡി എഫ് ഉരുക്കുകോട്ടയായ   മക്കപ്പുഴ-പനവേലികുഴി വാർഡ്  ഇത്തവണ എൽ ഡിഎഫ്  പിടിച്ചെടുക്കുമെന്ന വാശിയിലാണ്.  

സർവകലാശാല  പ്രതിഭയും, നാട്ടുകാരുടെ ഇഷ്ട താരവുമായ അഞ്ജുഷ തോമസിനെയാണ് തെരഞ്ഞെടുപ്പ് വേദിയിൽ അങ്കത്തിനു  ഇടതു പക്ഷം ഇറക്കിയിട്ടുള്ളത്. കൊറോണയുടെ വ്യാപന ഘട്ടത്തിൽ പത്തനംതിട്ട കളക്ടർ രക്ഷാധികാരിയായി  പ്രവർത്തിച്ച വോളന്റീർ സ്‌കീമിൽ നാട്ടുകാർക്ക് വേണ്ടി സേവനം നടത്തി പ്രശംസകൾ പിടിച്ചു പറ്റിയ   അഞ്ജുഷ  വോട്ടുചോദിക്കുവാൻ വീടുകൾ കയറുമ്പോൾ ഗൃഹനാഥർ അനുഗ്രഹിച്ചു വിടുന്ന അസുലഭ മുഹൂർത്തങ്ങൾ ധാരാളം.  ഈ അനുഗ്രഹങ്ങൾവൃഥാ ആവില്ല. മാറ്റത്തിന്റെ പുതുനാളേക്കായി നമുക്ക് ഒന്നിച്ചു പൊരുതാം ഈ വാക്കുകൾ പോസ്റ്ററുകളിൽ എഴുതി ചേർക്കുവാൻ അണികൾ മറന്നില്ല.  

ഇനിയുള്ള നാളുകളിൽ നിങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞു പ്രവർത്തിക്കാനും, കൈപിടിച്ച് നടത്താനും ഞാൻ കൂടെയുണ്ടാവും. നാളെയുടെ വാഗ്ദാനങ്ങളാകാൻ, നമ്മുടെ നാടിന്റെ പുതു ശില്പികളാകാൻ നമുക്ക് ഒന്നിച്ചു നിൽക്കാം. നമുക്ക് വേണ്ടത് നമ്മെ അറിയുന്ന, നമ്മുടെ ആവശ്യങ്ങൾ മനസിലാകുന്ന  പ്രതിനിധിയാണ്.   നിങ്ങളുടെ ആവശ്യങ്ങൾക്കായി   ഞാൻ എന്നും കൂടെ ഉണ്ടാവും. 

നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ നിങ്ങളോടൊപ്പം ഞാനും ഉണ്ടയിരിക്കുമെന്നാണ് അജ്നുഷ വോട്ടറുമാർക്കു ഉറപ്പു നലകിയിട്ടുള്ള്ത്. രാഷ്ട്രീയത്തിന് അതീതമായി വാർഡിലെ യുവ ജനങ്ങൾ ഒറ്റകെട്ടായി അഞ്ജുഷയ്ക്കൊപ്പം ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.          

ബിരുദാന്ത ബിരുദം നേടിയിട്ടുള്ള  അഞ്ജുഷ ഇപ്പോൾ റാന്നി സിറ്റാഡൽ സ്കൂൾ കൗണ്സലറായി സേവനം അനുഷ്ഠിക്കുകയാണ്.  

കഥകളി, മോഹിയാട്ടം, ചാക്യർകൂത്ത്, ക്ലാസ്സിക്കൽ നൃത്തം തുടങ്ങിയവക്ക്   സ്കൂൾ-കോളേജ് തലങ്ങളിൽ സമ്മാനങ്ങൾ വാരികൂട്ടിയിട്ടുള്ള അഞ്ജുഷ എം ജിയൂണിവേഴ്സിറ്റിയിൽ കലാ തിലകമായി. സംഗീതം, മിമിക്രി കഥ പ്രസംഗം   തുടങ്ങിയകലകളിലും തന്റെ കഴിവുകൾ കാട്ടി 

ആൾക്കൂട്ടം ഇല്ലാതെയാണ് വോട്ട് അഭ്യർഥനയെങ്കിലും വീടുകയറിയുള്ളപ്രചാരണവും കുറവല്ല. സാമൂഹ്യ മാധ്യമങ്ങളിൽ എല്ലാ സ്ഥാനാർഥികളും സജീവമാണ്. വാട്സാപ്പും ഫെയ്സ്ബുക്കുമാണ് പ്രധാനം.  

മാലിന്യ രഹിതമായ പഴവങ്ങാടി പഞ്ചയത്തിലെ ഒന്നാം വാർഡിന്റെ   വികസനപദ്ധതികളും തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യവും വിശദീകരിച്ച് വാഹനങ്ങളിൽ പകൽ അനൗൺസ്മെന്റ് നടക്കുന്നു. മൂന്നു തവണ വീടുകളിൽ പര്യടനം പൂർത്തിയാക്കിയതായി അഞ്ജു തോമസ് അറിയിച്ചു. രണ്ടുപേർ മാത്രമാണ് സ്ഥാനാർഥിയോടൊപ്പം പോകുന്നത്. വോട്ടഭ്യർഥിക്കാൻ സ്ക്വാഡുകളും സജീവമാണ്. നേരിൽ കാണാൻ കഴിയാത്തവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രദ്ധിക്കുന്നു.  വിദ്യാർഥിയുവജന സംഘടനകളും കലാ സാംസ്കാരികസംഘടനകളും പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞു.  

ചെറുവാഴകുന്നേൽപരേതനായ സുശീലിന്റെയും ബെറ്റ്സിയുടെയും മകളാണ് അഞ്ജുഷ തോമസ്. എൻജിനീയറായ ഭർത്താവു ബിജിലിൻ ബാബു ഇതേ വാർഡിലുള്ള കുടുംബക്കാരാണെന്നതും വിജയ പ്രതീക്ഷക്കു ആക്കം  കൂട്ടുന്നു. ഡിസംബർ എട്ടിന് നടക്കുന്ന പഞ്ചായത്തു തെരഞ്ഞെടുപ്പിൽ മികച്ച വിജയം പ്രതീക്ഷിക്കുന്നതായി അഞ്ജുഷയും പ്രവർത്തകരും അവകാശപ്പെടുന്നുണ്ട്.  
രാഷ്ട്രീയം മറന്നു ഒറ്റകെട്ടായി ഗ്രാമ നിവാസികൾ  അഞ്ജുവിനോടൊപ്പം
രാഷ്ട്രീയം മറന്നു ഒറ്റകെട്ടായി ഗ്രാമ നിവാസികൾ  അഞ്ജുവിനോടൊപ്പം
രാഷ്ട്രീയം മറന്നു ഒറ്റകെട്ടായി ഗ്രാമ നിവാസികൾ  അഞ്ജുവിനോടൊപ്പം
രാഷ്ട്രീയം മറന്നു ഒറ്റകെട്ടായി ഗ്രാമ നിവാസികൾ  അഞ്ജുവിനോടൊപ്പം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക