Image

12 ദിവസം നീണ്ടു നിന്ന നഴ്സിംഗ് ഹോം സമരം ഒത്തുതീർപ്പായി

പി.പി.ചെറിയാൻ Published on 05 December, 2020
12 ദിവസം നീണ്ടു നിന്ന നഴ്സിംഗ് ഹോം സമരം ഒത്തുതീർപ്പായി
ഷിക്കാഗൊ:∙ ഇൻഫിനിറ്റി നഴ്സിംഗ് ഹോം ജീവനക്കാർ കഴിഞ്ഞ രണ്ടാഴ്ചയായി നടത്തി വന്നിരുന്ന പണിമുടക്ക് മാനേജ്മെന്റുമായി ധാരണയായതിനെ തുടർന്ന് പിൻവലിച്ചു. വെള്ളിയാഴ്ച ഉണ്ടായ കരാറനുസരിച്ചു ജീവനക്കാർ ഇന്നു മുതൽ ജോലിയിൽ പ്രവേശിച്ചു. ഷിക്കാഗോയിൽ ഇൻഫിനിറ്റിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന പതിനൊന്ന് ലോങ്ങ് കെയർ ഫെസിലിറ്റികളിലുള്ള എഴുന്നൂറോളം ജീവനക്കാരാണ് പണിമുടക്കിൽ പങ്കെടുത്തിരുന്നത്.
ജൂൺ മാസം അവസാനിച്ച കരാർ പുതുക്കുമ്പോൾ ആനുകൂല്യങ്ങളിൽ വർധനവുണ്ടാകണമെന്ന ആവശ്യം മാനേജ്മെന്റ് അംഗീകരിച്ചു. ഇതുവരെ ലഭിച്ചിരുന്ന വേതനത്തിൽ ഒരു ഡോളർ വർധനവ് (15 ഡോളർ), പാൻഡമിക്ക് പെ 2 ഡോളറിൽ നിന്നും 2.50, കോവിഡുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് 5 ദിവസത്തെ സിക്ക് ലീവ്, ജോലിക്കാർക്ക് ആവശ്യമായ പിപിഇ വിതരണം എന്നിവയാണ് പുതിയ കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
‘പതിനഞ്ച് വർഷമായി ഞാൻ ഇവിടെ ജോലി ചെയ്യുന്നു. മറ്റു ന‌ഴ്സിംഗ് ഹോമിലായിരുന്നുവെങ്കിൽ ഇതിലും വളരെ മെച്ചപ്പെട്ട സേവനവേതന ആനുകൂല്യം ലഭിക്കുമായിരുന്നു’ പുതിയ ഒത്തുതീർപ്പിൽ സംതൃപ്തി പ്രകടിപ്പിച്ചു സിഎൻഎ റോസാലിന്റ് പറഞ്ഞു. ഒത്തുതീർപ്പ് വ്യവസ്ഥകളിൽ തൊഴിലാളി യൂണിയൻ നേതാക്കളും, മാനേജ്മെന്റും ഒരുപോലെ സംതൃപ്തരാണ്.

12 ദിവസം നീണ്ടു നിന്ന നഴ്സിംഗ് ഹോം സമരം ഒത്തുതീർപ്പായി
12 ദിവസം നീണ്ടു നിന്ന നഴ്സിംഗ് ഹോം സമരം ഒത്തുതീർപ്പായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക