Image

സ്റ്റീല്‍ ഗ്ലാസില്‍ നിന്നാണ് സിനിമയില്‍ വേര്‍തിരിവ് തുടങ്ങുന്നത്, തുറന്ന് പറഞ്ഞ് ബിനീഷ് ബാസ്റ്റിന്‍

Published on 18 December, 2020
സ്റ്റീല്‍ ഗ്ലാസില്‍ നിന്നാണ് സിനിമയില്‍ വേര്‍തിരിവ് തുടങ്ങുന്നത്, തുറന്ന് പറഞ്ഞ് ബിനീഷ് ബാസ്റ്റിന്‍



ചെറിയ വേഷങ്ങളിലൂടെ വന്ന് വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് ബിനീഷ് ശ്രദ്ധേയനായത്. വിജയ് നായകനായ തമിഴ് ചിത്രമായ 'തെരി'യിലെ വില്ലന്‍ വേഷവും ബിനീഷിനെ ശ്രദ്ധേയനാക്കിയിരുന്നു. ഇപ്പോള്‍ സിനിമാ മേഖലയില്‍ നിന്ന് താന്‍ നേരിട്ട വിവേചനങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് ബിനീഷ്. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് ബിനീഷ് തുറന്നു പറഞ്ഞത്.

'' എനിക്ക് സ്റ്റീല്‍ പാത്രത്തിലാണ് ഭക്ഷണവും ചായയും തന്നിരുന്നത്. 'തെരി' എന്ന സിനിമക്ക് ശേഷമാണ് ഞാനൊരു സെലിബ്രിറ്റിയാവുന്നത്. അതിന് ശേഷം എനിക്ക് സ്വന്തമായി ഏസി റൂമും, ചില്ല് ഗ്ലാസില്‍ ചായയും തരാനൊക്കെ തുടങ്ങി. സ്റ്റീല്‍ ഗ്ലാസില്‍ നിന്നാണ് സിനിമയില്‍ വേര്‍തിരിവ് തുടങ്ങുന്നത്. താഴെ തൊഴിലെടുക്കുന്നവര്‍ക്ക് സ്റ്റീല്‍ ഗ്ലാസ്, പിന്നെ ചില്ല്, ഏറ്റവും ടോപ്പിലുള്ളവര്‍ക്ക് കപ്പിലുമാണ് ഇപ്പോഴും ചായ കൊടുക്കുന്നത്.''  ബിനീഷ് ബാസ്റ്റിന്‍ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക