Image

അഹമ്മദാബാദ് ചലച്ചിത്രമേളയില്‍ മികച്ച നടനായി ഗിന്നസ് പക്രു

Published on 18 December, 2020
അഹമ്മദാബാദ് ചലച്ചിത്രമേളയില്‍ മികച്ച നടനായി ഗിന്നസ് പക്രു

ഗുജറാത്തിലെ അഹമ്മദാബാദ് രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി മലയാളികളുടെ അഭിമാന താരം ഗിന്നസ് പക്രു. ഇളയരാജ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാധവ രാമദാസ് ആണ് ഇളയരാജ സംവിധാനം ചെയ്തത്. 
ഇളയരാജക്ക് മികച്ച നടന്‍ വിഭാഗത്തില്‍ അടക്കം മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പശ്ചാത്തല സംഗീതത്തിന് രതീഷ് വേഗയ്ക്കും ഗോള്‍ഡന്‍ കൈറ്റ് പുരസ്‌കാരം സിനിമയ്ക്കും പുരസ്‌കാരം ലഭിച്ചു. 
തൃശൂര്‍ റൗണ്ടില്‍ കപ്പലണ്ടി വില്‍പ്പനക്കാരനായ വനജനെന്ന കഥാപാത്രത്തെയാണ് ഗിന്നസ് പക്രു ചിത്രത്തില്‍ അവതരിപ്പിച്ചത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക