Image

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ താരം ബിന്നി റിങ്കി ബെഞ്ചമിന്‍ വിവാഹിതയായി

Published on 19 December, 2020
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ താരം ബിന്നി റിങ്കി ബെഞ്ചമിന്‍ വിവാഹിതയായി

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂ‌ടെ ശ്രദ്ധേയയായ നടി ബിന്നി റിങ്കി ബെഞ്ചമിന്‍ വിവാഹിതയായി. സിനിമ പ്രവര്‍ത്തകനായ അനൂപ് ലാലാണ് വരന്‍. 


കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച്‌ സുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍ ഒരുക്കിയിരുന്നു. അങ്കമാലി ഡയറീസ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ജനമൈത്രി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ താരമാണ് ബിന്നി.


ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെയായിരുന്നു റിങ്കി മലയാള സിനിമയിലേക്ക് വരുന്നത്. ചിത്രത്തിലെ നായകനായ അന്റണി വര്‍ഗീസിന്റെ രണ്ടാമത്തെ നായിക സഖിയെന്ന കഥാപാത്രത്തെയാണ് ബിന്നി അവതരിപ്പിച്ചത്. ഷൈജു കുറുപ്പാരുന്നു ചിത്രത്തിലെ നായകന്‍.

കൊല്ലം സ്വദേശിയാണ് ബിന്നി റിങ്കി ബെഞ്ചമിന്‍. ഇപ്പോള്‍ താമസിക്കുന്നത് കൊച്ചിയിലാണ്. 


കൊല്ലം മൗണ്ട് കാര്‍മല്‍ കോണ്‍വെന്റ് സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് കോയമ്ബത്തൂര്‍ സിഎംഎസ് കോളേജില്‍ നിന്നും ലിറ്ററേച്ചറില്‍ ബിഎ ബിരുദവും എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ലിറ്ററേച്ചറില്‍ എംഎ ബിരുദാനന്തര ബിരുദവും നേടി. മുദ്ര സെന്റര്‍ ഫോര്‍ ഡാന്‍സ് കൊച്ചിയില്‍ നിന്നും ബിന്നി കഥക് നൃത്തം അഭ്യസിച്ചിട്ടുണ്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക