Image

ഇതിലും വലിയ പീഡനം ജീവിതത്തില്‍ വേറെയില്ല; വൈറല്‍ ആയി ബച്ചന്റെ കുറിപ്പ്

Published on 19 December, 2020
ഇതിലും വലിയ പീഡനം ജീവിതത്തില്‍ വേറെയില്ല; വൈറല്‍ ആയി ബച്ചന്റെ കുറിപ്പ്


കോവിഡ് മുക്തനായതിന് ശേഷം വീണ്ടും ഷൂട്ടിങ്ങിലും സമൂഹ മാധ്യമങ്ങളിലും സജീവമാവുകയാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. ഇപ്പോള്‍ താരത്തിന്റെ രസകരമായൊരു പോസ്റ്റാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 

ഒരു കയ്യില്‍ ഗുലാബ് ജാമും മറുകയ്യില്‍ രസഗുളയും പിടിച്ചു നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് താരത്തിന്റെ രസകരമായ കുറിപ്പ് വൈറല്‍ ആയിരിക്കുന്നത്. ഒരു ഫോട്ടോഷൂട്ടിനു വേണ്ടിയായിരുന്നു അവ പിടിച്ച് ബച്ചന്‍ നിന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ബച്ചന്‍ മധുരം പാടേ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ആ ഫോട്ടോഷൂട്ട് അത്ര ആസ്വാദ്യകരമല്ലായിരുന്നു. 

ഇതിനെക്കുറിച്ചാണ് ട്വിറ്ററില്‍ താരം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. നിങ്ങള്‍ മധുരം ഉപേക്ഷിക്കുകയും ഗുലാബ് ജാമും രസഗുളയും വച്ച് നന്നായി ആസ്വദിക്കുന്ന രീതിയില്‍ പോസ് ചെയ്യുന്നതിനേക്കാള്‍ വലിയ പീഡനം ജീവിതത്തില്‍ വേറെയില്ല എന്നു പറഞ്ഞുകൊണ്ടാണ് ബച്ചന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക