Image

ഷെയിന്‍ നിഗത്തിന് ഇന്ന് ജന്മദിനം

Published on 21 December, 2020
ഷെയിന്‍ നിഗത്തിന് ഇന്ന് ജന്മദിനം

അഭിനയ മികവ് കൊണ്ട് മലയാളികളുടെ ഇഷ്ടതാരമായി മാറിയ ഷെയിന്‍ നിഗത്തിന് ഇന്ന് ഇരുപത്തിയഞ്ചാം ജന്മദിനം. കിസ്മത്ത് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റംകുറിച്ചു. നടനും ഹാസ്യനടനുമായ കലാഭവന്‍ അബിയുടെ മകനാണ്.


1995 ഡിസംബര്‍ 21 നു കൊച്ചിയിലാണ് ഷെയിന്‍ ജനിച്ചത്. എളമക്കരയിലെ ഭവന്‍സ് വിദ്യാ മന്ദിറില്‍ നിന്നാണ് അദ്ദേഹം സ്കൂള്‍ വിദ്യാഭ്യാസം നടത്തിയത്. രണ്ട് ഇളയ സഹോദരിമാരുണ്ട്, അഹാന, അലീന.


അമൃത ടി വി യുടെ ഡാന്‍സ് ഷോയിലൂടെയാണ് മുഖ്യധാരയിലേക്ക് ഷെയിന്‍ കടന്നുവരുന്നത്. താന്തോന്നി, അന്‍വര്‍ എന്നീ മലയാളചിത്രങ്ങളില്‍ ബാലതാരമായാണ് ഷെയിന്‍ അഭിനയജീവിതം തുടങ്ങുന്നത്. രാജീവ് രവിയുടെ അന്നയും റസൂലുമാണ് ഷെയിന്‍ന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവായത്.


 2016 ല്‍ പുറത്തിറങ്ങിയ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത മലയാളചിത്രം കിസ്മത്തിലൂടെ നായകനാവുകയും ചെയ്തു. C/O സൈറ ബാനു, പറവ, ഈട, കുമ്ബളങ്ങി നൈറ്റ്സ്, ഇഷ്‌ക് എന്നിവയാണ് താരത്തിന്‍റെ ചിത്രങ്ങള്‍. വെയില്‍ ആണ് ഷെയിന്‍റെ റിലീസിനൊരുങ്ങുന്നു പുതിയ ചിത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക